ETV Bharat / state

തിരുവനന്തപുരത്ത് വന്‍ സ്വർണ വേട്ട; സ്വർണം കണ്ടെത്തിയത് യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക്ക് ബാഗേജിൽ

ഇതുവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ വലിയ സ്വര്‍ണ വേട്ടകളിലൊന്നാണിതെന്ന് കസ്റ്റംസ്. എത്ര കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് വെളിപ്പെടുത്താന്‍ കസ്റ്റംസ് അധികൃതര്‍ തയ്യാറായില്ല

author img

By

Published : Jul 5, 2020, 1:40 PM IST

തിരുവനന്തപുരം  ഡിപ്ലോമാറ്റിക്ക് ബാഗേജ്  കേരളത്തിൽ വീണ്ടും സ്വർണ വേട്ട  സ്വർണ വേട്ട  യു.എ.ഇ നയതന്ത്ര കാര്യാലയം  യുഎഇ കോൺസുലേറ്റ്  കസ്റ്റംസ്  തിരുവനന്തപുരം വിമാനത്താവളം
കേരളത്തിൽ വീണ്ടും സ്വർണ വേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിലേക്ക് വന്ന് ഡിപ്ലോമാറ്റിക്ക് ബാഗേജിലാണ് സ്വര്‍ണം കണ്ടെത്തിയത്. കാര്‍ഗോ വിഭാഗത്തിലെത്തിയ പാഴ്‌സലുകള്‍ പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം കണ്ടെത്തിയത്.

ഇതുവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ ഏറ്റവും വലിയ സ്വര്‍ണ വേട്ടകളിലൊന്നാണിതെന്നാണ് കസ്റ്റംസിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ എത്ര കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് വെളിപ്പെടുത്താന്‍ കസ്റ്റംസ് അധികൃതര്‍ തയ്യാറായില്ല. കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും വിവരം മറ്റ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. യു.എ.ഇ നയതന്ത്ര കാര്യാലയത്തിലേക്കുള്ള പാഴ്‌സലില്‍ സ്വര്‍ണം കടത്തിയ സംഭവം കസ്റ്റംസിനെയും ഡി.ആര്‍.ഐ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. മുമ്പും കോണ്‍സുലേറ്റിന്‍റെ പേരില്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിരിക്കാമെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് അധികൃതര്‍. ഇതു സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.