തിരുവനന്തപുരം: ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ആക്കുളം ടൂറിസ്റ്റ് വില്ലേജ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. അകത്തേയ്ക്ക് പ്രവേശിക്കുന്നതിനു മുൻപ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. സാമൂഹിക അകലം പാലിക്കണം. തിരക്ക് ഒഴിവാക്കുന്നതിന് ടൂറിസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തും. ബീച്ചുകളൊഴികെയുള്ള ടൂറിസം കേന്ദ്രങ്ങളാണ് ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുന്നത്.
കൊവിഡിന് മുൻപ് കുട്ടികളുടെ പ്രാധന ഉല്ലാസ കേന്ദ്രമായിരുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജ്. വിനോദത്തിനായി ചിൽഡ്രൻസ് പാർക്കും തയ്യാറാക്കിയിട്ടുണ്ട്. ആക്കുളം ടൂറിസ്റ്റ് വില്ലേജ് തുറക്കുന്നതോടെ ഓൺലൈൻ ക്ലാസുകുമായി വീടുകളിൽ ഒതുങ്ങിയ കുട്ടികൾക്കും ആശ്വാസമാകും. അതേസമയം ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവർക്കും ആശ്വാസമാകുകയാണ്.