ETV Bharat / state

അപവാദ പ്രചാരണം യാദൃച്ഛികമല്ലെന്ന് എ. വിജയരാഘവൻ - A Vijayaragavan's latest article

പാർട്ടിയെ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെ മാധ്യമങ്ങൾ അപവാദ പ്രചാരണങ്ങൾ തുറന്നു വിടുകയാണെന്ന് എ.വിജയരാഘവൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു.

അപവാദ പ്രചാരണങ്ങൾ യാദൃച്ഛികമല്ല  മാധ്യമങ്ങൾക്കെതിരെ എ വിജയരാഘവൻ  എ വിജയരാഘവൻ വാർത്ത  എ. വിജയരാഘവൻ മാധ്യമങ്ങൾക്കെതിരെ  A Vijayaragavan's article against media  A Vijayaragavan's article on deshabimani  A Vijayaragavan's latest article  A Vijayaragavan against media
അപവാദ പ്രചാരണങ്ങൾ യാദൃച്ഛികമല്ലെന്ന് എ. വിജയരാഘവൻ
author img

By

Published : Jul 9, 2021, 10:53 AM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്തും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ സിപിഎമ്മിനെതിരായ അപവാദ പ്രചരണം യാദൃശ്ചികമല്ലെന്ന് എ വിജയരാഘവന്‍.സിപിഎമ്മിന്‍റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുക, എല്ലാ പാര്‍ട്ടികളും ഒരുപോലെയാണെന്ന് സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങള്‍ നടത്തുന്ന വിഷലിപ്തമായ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

എ.വിജയരാഘവന്‍റെ വിമർശനം

സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎമ്മിന്‍റെ പ്രചാരകരായി ചമയുന്ന ചില ചെറുപ്പക്കാര്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുള്ള സംഘങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന്‍റെ പേരിലാണ് ഈ പ്രചരണങ്ങള്‍ നടക്കുന്നത്. ദേശാഭിമാനിയിലെ ലേഖനത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ വിജയരാഘവന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ആടിനെ പട്ടിയായും പട്ടിയെ പേപ്പട്ടിയായും ചിത്രീകരിക്കാന്‍ വൈദഗ്ധ്യമുള്ള മാധ്യമങ്ങള്‍ ഈ പ്രചാരണം ഏറ്റെടുത്തത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ആശയപരമായി പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ കഴിയാതെ വരുമ്പോഴാണ് മാധ്യമങ്ങളും ഇടതുപക്ഷവിരുദ്ധ ശക്തികളും ഇത്തരം പ്രചാരണത്തിന് മുതിരുന്നത്.

മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നു

ക്വട്ടേഷന്‍ സംഘങ്ങളെ പ്രവര്‍ത്തനം നടത്തുന്നവരെ സിപിഎം ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് കള്ളപ്രചാരണം. കേസില്‍ പ്രതിസ്ഥാനത്ത് വന്ന ഒന്നോ രണ്ടോ ചെറുപ്പക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണം നടത്തുന്നവരാണ് എന്നതിന്‍റെ മാത്രം പേരിലാണ് ആരോപണങ്ങള്‍. ഇതില്‍ ഉള്‍പ്പെട്ടവരാരും പാര്‍ടിയുടെ പ്രവര്‍ത്തകരോ അംഗങ്ങളോ അല്ല. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാര്‍ടി അംഗത്തെ പുറത്താക്കുകയും ചെയ്‌തിട്ടുണ്ട്.

ക്രിമിനലുകളെ പാർട്ടി സംരക്ഷിക്കില്ല

ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും പാര്‍ട്ടിയുടെ സംരക്ഷണമോ സഹായമോ കിട്ടില്ല. മാത്രമല്ല, ഇത്തരക്കാര്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പാര്‍ട്ടി നിലകൊള്ളുന്നത്. പാര്‍ട്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന അപവാദ പ്രചാരണം യാദൃച്ഛികമല്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിനോ ബിജെപിക്കോ അവരെ സഹായിക്കുന്ന മാധ്യമങ്ങള്‍ക്കോ സഹിക്കാനാകുന്നില്ല.

മറ്റൊന്ന്, നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്തിന്‍റെ പേരില്‍ സര്‍ക്കാരിനെയും പാര്‍ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പൊളിഞ്ഞു. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് കൊടകര കുഴല്‍പ്പണക്കേസുമായുള്ള ബന്ധം പുറത്തുവന്നു. ഇതെല്ലാം മറച്ചുവച്ചാണ് മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ പ്രചരണം നടത്തുന്നത്. സംസ്ഥാനത്ത് ക്രിമിനല്‍-മാഫിയാ സംഘങ്ങള്‍ തഴച്ചുവളരുകയാണെന്ന പ്രതീതി ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. അതിനുവേണ്ടിയാണ് ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് പൊതുവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ വിജയരാഘവന്‍ ആരോപിച്ചു.

ALSO READ: പഴി മാധ്യമങ്ങള്‍ക്ക്, സുപ്രീംകോടതിയില്‍ മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് എ വിജയരാഘവൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.