ETV Bharat / state

റെയില്‍വേ ഭക്ഷണത്തിലും കേരളം നമ്പർ വണ്‍; 21 സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം - Eat Right Station Kerala

Eat Right Station : കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം. രാജ്യത്ത് ഏറ്റവുമധികം ഈറ്റ് റൈറ്റ് സ്റ്റേഷനുകള്‍ കേരളത്തില്‍. ഭക്ഷ്യസുരക്ഷ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

21 railway stations in Kerala  Eat Right Station Certificate  കേരളം നമ്പർ വണ്‍  എഫ് എസ് എസ് എ ഐ അംഗീകാരം  കേരളത്തിലെ റെയിൽവേ ഭക്ഷണം  Railway Food in Kerala  ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം  കേരളത്തിലെ ഈറ്റ് റൈറ്റ് സ്റ്റേഷനുകള്‍  കേരളം ഭക്ഷ്യ സുരക്ഷ  റെയിൽ ഭക്ഷണം
21 Railway Stations In Kerala Receive Eat Right Station Certificate
author img

By ETV Bharat Kerala Team

Published : Dec 12, 2023, 4:57 PM IST

Updated : Dec 12, 2023, 5:07 PM IST

തിരുവനന്തപുരം : കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്‌എസ്‌എഐ) ഈറ്റ് റൈറ്റ് സ്റ്റേഷൻ (21 Railway Stations In Kerala Receive Eat Right Station Certificate). യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ എഫ് എസ് എസ് എ ഐയുടെ (FSSAI) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്മെന്‍റിന് കീഴില്‍ ആരംഭിച്ച പദ്ധതിയാണ് ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ. രാജ്യത്താകെ 114 റയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ ഈറ്റ് റൈറ്റ് സ്റ്റേഷനുകള്‍ കേരളത്തിലാണ്.

കേരളത്തിലെ ഈറ്റ് റൈറ്റ് സ്റ്റേഷനുകള്‍ : ​പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജങ്‌ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം.

കേരളം ഭക്ഷ്യസുരക്ഷ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister Veena George) പറഞ്ഞു. സ്റ്റേഷന്‍ ഭക്ഷ്യ സുരക്ഷ സൂചികയിൽ കേരളം ദേശീയ തലത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനം നേടി 2022-23 കാലയളവിൽ റെക്കോർഡിട്ടു.

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുകളുള്ള ആദ്യ സംസ്ഥാനമായി. ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം ക്യാമ്പയിൻ’ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിങ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ക്ലീൻ ഫ്രൂട്ട്സ് ആന്‍റ് വെജിറ്റബിൾ മാർക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഭക്ഷ്യ സുരക്ഷ ഗ്രീവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർഥ്യമാക്കി. ഇത് കൂടാതെയാണ് ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ റീട്ടെയിൽ ഔട്ട്‌ലെറ്റ്‌ (സ്റ്റാറ്റിക്), റീട്ടെയിൽ കം കാറ്ററിങ് സ്ഥാപനം (സ്റ്റാറ്റിക്), ഫുഡ് പ്ലാസ/ഫുഡ് കോർട്ടുകൾ/ റെസ്റ്ററന്‍റുകൾ (സ്റ്റാറ്റിക്), പെറ്റി ഫുഡ് വെണ്ടർമാർ/ സ്റ്റാളുകൾ/ കിയോസ്‌കുകൾ (സ്റ്റാറ്റിക്/ മൊബൈൽ), കൂടാതെ സ്റ്റേഷൻ യാർഡിലെ വെയർഹൗസ്, ബേസ് കിച്ചൺ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴിൽ വരുന്നവയാണ്. ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാർക്ക് ഭക്ഷണം നൽകുമ്പോഴും സുരക്ഷ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും എഫ്എസ്‌എസ്‌എഐ ഉറപ്പ് വരുത്തിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

Also Read: എസി കോച്ചില്‍ ആളില്ല, ജനറലില്‍ തള്ളോട് തള്ള്; യാത്രക്കാരുടെ കണക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ

ഈ പദ്ധതി പ്രകാരം സർട്ടിഫൈ ചെയ്യണമെങ്കിൽ സ്റ്റേഷൻ കോംപ്ലക്‌സിലെ മുഴുവൻ ഭക്ഷ്യ സംരംഭകരും എഫ്എസ്‌എസ്‌എഐ രജിസ്ട്രേഷൻ/ ലൈസൻസ് നിർബന്ധമായി കരസ്ഥമാക്കിയിട്ടുണ്ടാവണം. കുടാതെ സ്റ്റേഷനിലെ സ്ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എഫ്എസ്‌എസ്‌എഐയുടെ ഫോസ്റ്റാക് പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റും നേടിയിട്ടുണ്ടാവണം.

Last Updated : Dec 12, 2023, 5:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.