ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ - pothencode

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച് പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ രാത്രികാലങ്ങളിൽ എത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പൊലീസ് പറയുന്നത്

തിരുവനന്തപുരം  Thiruvananthapuram  nedumangad  instagram  minor  rape  pothencode  19 years old boy
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
author img

By

Published : Sep 16, 2020, 8:21 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി പിടിയിൽ.
നെടുമങ്ങാട് മഞ്ച സ്വദേശി തൗഫീഖിനെയാണ് (19) പോത്തൻകോട് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച് പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ രാത്രികാലങ്ങളിൽ എത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പീഡനം നേരിൽ കണ്ട പെൺകുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.
ഇൻസ്റ്റഗ്രാം വഴി നഗ്നത പ്രദർശിപ്പിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. നഗ്നചിത്രങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനം. പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാനും ശ്രമമുണ്ടായി.
രാത്രികാലങ്ങളിൽ സുഹൃത്തുക്കളുടെ സഹായത്താലാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. മറ്റ് രണ്ടു പ്രതികൾ ഒളിവിലാണെന്നും എത്രയും വേഗം പിടികൂടുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് നിരവധി പെൺകുട്ടികളുടെ അശ്ളീല വീഡിയോകളും

ഫോട്ടോകളും കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈഎസ്പി സുരേഷിന്‍റെ നിർദ്ദേശപ്രകാരം പോത്തൻകോട് ഇൻസ്പെക്ടർ ഗോപി, എസ് ഐ അജീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.