ETV Bharat / state

കളിയിക്കാവിള വഴി ചൊവ്വാഴ്‌ച സംസ്ഥാനത്ത് എത്തിയത് 189 പേർ - ഇഞ്ചിവിള

രാവിലെ എട്ട് മണിക്ക് മുമ്പ് അതിർത്തിയിൽ അമ്പതോളം പേരാണ് എത്തിയത്. ഇവരില്‍ 15 പേരെ മാത്രമാണ് ഉച്ചക്ക് 12 ആയപ്പോഴേക്കും അതിര്‍ത്തി കടത്തിയത്. ബാക്കിയുള്ളവര്‍ ആഹാരവും വെള്ളവുമില്ലാതെ അതിര്‍ത്തിയില്‍ കുടുങ്ങി

അതിർത്തി  ആഹാരവും വെള്ളവും  ഇഞ്ചിവിള  ഓഡിറ്റോറിയത്തിൽ
സംസ്ഥാനത്ത് കളിയിക്കാവിള വഴി വന്നത് 189 പേർ
author img

By

Published : May 5, 2020, 9:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കളിയിക്കാവിള വഴി വന്നത് 189 പേർ. രാവിലെ മുതൽ അതിർത്തിയിലെ പരിശോധനാ കേന്ദ്രമായ ഇഞ്ചിവിളയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ളവരുടെ നീണ്ടനിരയാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നെത്തിയവരുടെ പ്രവാഹമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് കളിയിക്കാവിള വഴി വന്നത് 189 പേർ

നോർക്ക രജിസ്‌ട്രേഷന്‍ പാസുകൾ നേടി എത്തിയവർക്ക് ഇ-പാസ് കൂടി വേണമെന്ന് അധികൃതർ അറിയിച്ചതോടുകൂടി അതിർത്തിയിൽ എത്തിയവർ ആശങ്കയിലായി. രാവിലെ 8 മണിക്ക് മുമ്പ് അതിർത്തിയിൽ എത്തിയ 50ഓളം പേരിൽ ഉച്ചക്ക് 12 ആയപ്പോഴും 15 പേരെ മാത്രമേ അതിർത്തി കടത്തിവിടാൻ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവർ അതിർത്തിയിൽ ആഹാരവും വെള്ളവും ഇല്ലാതെ വലഞ്ഞു. പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ ഉൾപ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ഇരു ജില്ലാ ഭരണകൂടങ്ങളോടും സ്ഥിതിഗതികൾ വിലയിരുത്തി നടത്തിയ ചർച്ചക്ക് ശേഷം ആളുകളെ സംസ്ഥാനത്തേക്ക് കടത്തിവിടുകയായിരുന്നു. വൈകിട്ട് ആറുമണി വരെ 189 പേരാണ് അതിർത്തി കടന്നു പോയത്. നാളെ ഇതിൽ കൂടുതൽ ആൾക്കാർ അതിർത്തി കടന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.