ETV Bharat / state

മലയാള ഗാനങ്ങളുടെ പിതാവ്... പി. ഭാസ്‌കരൻ വിട പറഞ്ഞിട്ട് 15 വർഷങ്ങൾ

കവി, സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിൽ അനശ്വര സംഭാവനകൾ നൽകിയ പി. ഭാസ്‌കരൻ വിട പറഞ്ഞിട്ട് 15 വർഷങ്ങൾ.

author img

By

Published : Feb 25, 2022, 7:02 AM IST

പി ഭാസ്‌കരൻ വിട പറഞ്ഞിട്ട് 15 വർഷങ്ങൾ  15th death anniversary of P Bhaskaran  കവി പി ഭാസ്‌കരൻ മാസ്റ്റർ ചരമവാർഷികം  കാവ്യലോകത്തെ കാരണവർ പി ഭാസ്‌കരൻ  Poet director producer and lyricist P Bhaskaran master  പി ഭാസ്‌കരൻ സിനിമ പാട്ടുകൾ  songs of P Bhaskaran
കാവ്യലോകത്തെ കാരണവർ, പി. ഭാസ്‌കരൻ വിട പറഞ്ഞിട്ട് 15 വർഷങ്ങൾ

തിരുവനന്തപുരം: മലയാള കവിതയിലും സിനിമയിലും എല്ലാ അർത്ഥത്തിലും കൈയൊപ്പു ചാർത്തിയ ബഹുമുഖ പ്രതിഭ, പി. ഭാസ്‌കരൻ വിട പറഞ്ഞിട്ട് 15 വർഷങ്ങൾ. കവി, സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ് തുടങ്ങിയ മേഖലയിലെല്ലാം അദ്ദേഹം നൽകിയ സംഭാവന അനശ്വരമാണ്.

കവി, സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു

മലയാള ചലച്ചിത്ര ഗാനങ്ങളുടെ പരിണാമത്തിന് തുടക്കമിട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. സരളമായ പദങ്ങളിലും പ്രയോഗങ്ങളിലും പി. ഭാസ്‌കരൻ തുടങ്ങിവച്ച രചനാരീതിയാണ് മലയാളത്തിലെ ലക്ഷണമൊത്ത പാട്ടുകളുടെ തുടക്കം. ലളിതമായ വാക്കുകളിൽ പ്രണയത്തിൻ്റെയും തത്വചിന്തയുടെയും സാധാരണ മനുഷ്യൻ്റെ പൊള്ളുന്ന ജീവിതത്തിൻ്റെയും വലിയ പ്രപഞ്ചമൊരുക്കാൻ ഭാസ്‌കരന് കഴിഞ്ഞു.

രാമു കാര്യാട്ടുമൊത്ത് 1954ൽ അദ്ദേഹം സംവിധാനം ചെയ്ത 'നീലക്കുയിൽ' മലയാള സിനിമയുടെയും സിനിമാപ്പാട്ടിൻ്റെയും ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. സാധാരണക്കാരുടെ ഭാഷയും താളവും നിറഞ്ഞ ഭാസ്‌കരൻ്റെ വരികളിൽ കെ. രാഘവൻ പകർന്ന ഈണങ്ങൾ നീലക്കുയിലിനെ ശ്രദ്ധേയമാക്കി.

ALSO READ:വിളിപ്പാടകലെ ആ സ്നേഹബിന്ദു ഇനിയില്ല ; ലളിതയുടെ ഓര്‍മകളില്‍ മാതൃസഹോദരൻ വേലായുധന്‍ പിള്ള

പി. ഭാസ്‌കരനില്ലാത്ത ഒന്നര പതിറ്റാണ്ട്. മലയാളത്തിന് നഷ്ടബോധമില്ല. അദ്ദേഹത്തിന്‍റെ പാട്ടുകൾ മലയാളി എന്നും പാടുകയും കേൾക്കുകയും ചെയ്യുന്നു. പി. ഭാസ്‌കരൻ്റെ പിന്നാലെ വന്നവരാണ് സമകാലീനരായ വയലാറും ഒഎൻവിയും. ഇവർക്കൊപ്പവും ഇവരുടെ
വഴിയിലും നടന്ന എത്രയോ പാട്ടെഴുത്തുകാരുണ്ട് നമുക്ക്.

പി. ഭാസ്‌കരൻ വിട പറഞ്ഞിട്ട് 15 വർഷങ്ങൾ

മലയാളിത്തമുള്ള ഏത് പാട്ട് കേട്ടാലും ഓർമ്മയിൽ പി. ഭാസ്‌കരൻ എന്ന കവിയുടെ മുഖം ഓടിയെത്തുന്നു എന്നതാണ് അദ്ദേഹവും മലയാളവും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ ആഴം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.