തിരുവനന്തപുരം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. എം.ആർ. യശോധരനെ മാറ്റി. പോക്സോ നിയമപ്രകാരം വലിയമല പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ക്ലാസില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. സമാനമായ രീതിയിൽ ഇയാൾക്കെതിരെ 2008ൽ മറ്റൊരു പരാതി ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. നിലവിൽ രണ്ട് സ്‌കൂളുകള്‍ ഇയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പോക്സോ കേസ്; ഡോ എംആർ യശോധരനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി - posco case
പോക്സോ നിയമപ്രകാരം വലിയമല പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. എംആർ യശോധരനെ മാറ്റിയത്