ETV Bharat / state

ചികിത്സ രേഖകള്‍ ഇനി കൊണ്ടുനടക്കേണ്ട; സംസ്ഥാനത്ത്‌ ഇ-ഹെല്‍ത്ത് സംവിധാനത്തിന് 10.50 കോടി - medical college kerala

വിവര-വിനിമയ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ്‌ ഇ-ഹെല്‍ത്ത്‌

ചികിത്സാ രേഖകള്‍  ഇ-ഹെല്‍ത്ത്  തിരുവനന്തപുരം  സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍  മെഡിക്കല്‍ കോളജുകള്‍  സര്‍ക്കാര്‍  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്‌  ആരോഗ്യമന്ത്രി  വീണാ ജോര്‍ജ്ജ്‌  veena george  trivandrum  kerala health  medical college kerala  e health facility
ചികിത്സാ രേഖകള്‍ ഇനി കൊണ്ടുനടക്കേണ്ട; സംസ്ഥാനത്ത്‌ ഇ-ഹെല്‍ത്ത് സംവിധാനത്തിന് 10.50 കോടി
author img

By

Published : Oct 28, 2021, 1:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇ-ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോന്നി, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, ആലപ്പുഴ ഡെന്‍റല്‍ കോളജ് എന്നിവിടങ്ങളില്‍ നടന്നു വരുന്ന വിവിധ ഇ-ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്.

ALSO READ: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ: വി.ഡി സതീശന്‍

സംസ്ഥാനത്ത് ഇതിനകം 300 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വന്നു. അതില്‍ 100 എണ്ണം ഈ സര്‍ക്കാരിന്‍റെ കാലത്താണ് നടപ്പിലാക്കിയത്. ശേഷിക്കുന്ന 300 സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ്‌ ഇ-ഹെല്‍ത്ത് സംവിധാനം

വിവര-വിനിമയ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുകയാണ് ഇ-ഹെല്‍ത്തിലൂടെ ചെയ്യുന്നത്. ചികിത്സ, റിസര്‍ച്ച്, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, രോഗനിര്‍ണയം, പൊതുജനാരോഗ്യം നിരീക്ഷിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ രോഗിയുടെ രോഗ വിവരങ്ങള്‍ മനസിലാക്കല്‍, വിവര വിനിമയം, പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകള്‍ തമ്മിലും സ്വകാര്യ പൊതുമേഖലകളും തമ്മിലുമുള്ള യോജിച്ച പ്രവര്‍ത്തനം, മെഡിക്കല്‍ രേഖകളുടെ കമ്പ്യൂട്ടര്‍ വല്‍കരണം, ഇലക്ട്രോണിക് റെഫറല്‍ സംവിധാനത്തിലൂടെ രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാഥമിക മേഖലയില്‍ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ എത്തിക്കല്‍, മെഡിക്കല്‍ റെക്കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന്‍ എന്നിവയും ഇതിലൂടെ സാധ്യമാകും.

ALSO READ: പ്ലസ് വണിന് കൂടുതല്‍ സീറ്റുകള്‍, മലബാര്‍ മേഖലയിലെ പ്രശ്നം പരിഹരിക്കും

ഒരാള്‍ ഒ.പി.യിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും. ഒ.പി. ടിക്കറ്റ് എടുക്കാനും മുന്‍കൂട്ടി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഒ.പി. ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, എക്സ്റേ എന്നിങ്ങനെ എല്ലാ സേവനങ്ങള്‍ക്കും ടോക്കണ്‍ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്മെന്‍റ്‌ സമ്പ്രദായം നടപ്പിലാക്കാന്‍ സാധിക്കും.

ചികിത്സാ രേഖകള്‍ കൊണ്ടുനടക്കേണ്ട

ലാബ് പരിശോധന കുറിപ്പുകളും പരിശോധനാ ഫലവും ഓണ്‍ലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്‌ടര്‍ക്കും ലഭ്യമാകും. വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകള്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളില്‍ ലഭ്യമാകുന്നതിനാല്‍ കേന്ദ്രീകൃത കമ്പ്യൂട്ടറില്‍ നിന്നും മുന്‍ ചികിത്സാ രേഖകള്‍ ലഭ്യമാക്കി കൃത്യമായ തുടര്‍ ചികിത്സ നിര്‍ണയിക്കാന്‍ സാധിക്കുന്നു. ഇതോടെ രോഗികള്‍ക്ക് തങ്ങളുടെ ചികിത്സ സംബന്ധിയായ രേഖകള്‍ കൊണ്ടുനടക്കേണ്ട സാഹചര്യവും ഒഴിവാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.