ETV Bharat / state

Murder| ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു; യുവതിയുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഗുരുതര പരിക്ക് - അതുൽ സത്യൻ

കീക്കൊഴൂര്‍ മലര്‍വാടി സ്വദേശി രജിതയെയാണ് ഒപ്പം താമസിച്ചിരുന്ന റാന്നി ബ്ലോക്ക് പടി സ്വദേശി അതുൽ സത്യൻ വെട്ടിക്കൊലപ്പെടുത്തിയത്. രജിതയുടെ മാതാപിതാക്കൾക്കും സഹോദരിയ്‌ക്കും വെട്ടേറ്റു.

pta murder  Murder  pathanamthitta murder  Murder in pathanamthitta  youth killed woman  young man killed woman in pathanamthitta  യുവതിയെ യുവാവ് വെട്ടിക്കൊന്നു  rajitha mol  കീക്കൊഴൂര്‍ മലര്‍വാടി  റാന്നി  കീക്കൊഴൂര്‍ മലര്‍വാടി സ്വദേശി രജിത മോൾ  റാന്നി ബ്ലോക്ക് പടി സ്വദേശി  അതുൽ സത്യൻ  രജിത മോൾ
Murder
author img

By

Published : Jun 25, 2023, 6:58 AM IST

Updated : Jun 25, 2023, 7:39 AM IST

പത്തനംതിട്ട : റാന്നിയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. കീക്കൊഴൂര്‍ മലര്‍വാടി സ്വദേശി രജിത മോളാണ് (27) മരിച്ചത്. ശനിയാഴ്‌ച രാത്രി 9.30ഓടെയാണ് സംഭവം.

ഒപ്പം താമസിച്ചിരുന്ന റാന്നി ബ്ലോക്ക് പടി സ്വദേശി അതുൽ സത്യനാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. യുവതിയുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കും വെട്ടേറ്റു. രജിതയുടെ അച്ഛൻ വി എ രാജു (60), അമ്മ ഗീത (51), സഹോദരി അപ്പു എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രജിതയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചതോടെയാണ് ഇവർക്ക് വെട്ടേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുൽ സത്യൻ. കൃത്യത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. രജിതയുടെ മൃതദേഹം റാന്നി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒപ്പം താമസിച്ച യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു: കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടിരുന്നു. പാലാ തലപ്പലം അമ്പാറയിലായിരുന്നു സംഭവം. 48 കാരിയായ ഭാര്‍ഗവിയെയാണ് ഒപ്പം താമസിച്ചിരുന്ന ബിജു മോൻ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജൂണ്‍ 10ന് പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. രണ്ട് വര്‍ഷമായി ഇരുവരും ബിജു മോന്‍റെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. താമസ സ്ഥലത്ത് ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തര്‍ക്കമുണ്ടാകുകയും ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു.

തർക്കത്തിനൊടുവിൽ പാര ഉപയോഗിച്ച് ബിജു ഭാര്‍ഗവിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ബിജു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബിജുവിൻ്റെ അമ്മയും ഇവർക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും ഇവര്‍ ബന്ധുവീട്ടിൽ പോയ സമയത്താണ് കൊലപാതകം നടന്നതെന്നും പൊലീസ് അറിയിച്ചു.

Also read : കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു, പ്രതി പൊലീസ് കസ്റ്റഡിയില്‍

പങ്കാളിയെ കൊലപ്പെടുത്തി 56കാരൻ : മുംബൈയില്‍ പങ്കാളിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 56കാരനെ പൊലീസ് പിടികൂടി. 32കാരിയായ സരസ്വതി വൈദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം കഷണങ്ങളാക്കി വെട്ടിനുറുക്കുകയും ചെയ്‌തു.

കേസിലെ പ്രതിയായ മനോജ് സഹാനിയെ പൊലീസ് പിടികൂടി. മീര ഭയന്ദർ ഫ്ലൈ ഓവറിന് തൊട്ടടുത്തുള്ള മീര റോഡ് ഏരിയയിലാണ് സംഭവം. സരസ്വതിയും മനോജും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ചായിരുന്നു താമസം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിന് പിന്നാലെ പൊലീസ് എത്തി നടത്തിയ പരിശോധയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട കെട്ടിടത്തിലെ താമസക്കാരിൽ ഒരാളാണ് നയാനഗർ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. മീര റോഡ് പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് കഷണങ്ങളാക്കിയ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തിയതായും ഡിസിപി പറഞ്ഞു.

More read : മുംബൈയില്‍ ശ്രദ്ധ മോഡല്‍ കൊലപാതകം; യുവതിയെ കൊന്ന് കഷണങ്ങളാക്കി, മാംസം ഭക്ഷിച്ചു, 56കാരനായ ലിവ് ഇന്‍ പങ്കാളി പിടിയില്‍

Last Updated : Jun 25, 2023, 7:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.