ETV Bharat / state

മഴക്കാലത്തിന് മുമ്പായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം - Work on segregating plastic in pathanamthitta

മഴക്കാലത്തെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങളും അജൈവ പാഴ്വസ്‌തു ശേഖരണവും അടിയന്തരമായി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു

പ്ലാസ്റ്റിക് പാഴ്‌വസ്‌തുക്കൾ  മാലിന്യ കേന്ദ്രം പത്തനംതിട്ട  മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്  segregating plastic waste  Work on segregating plastic in pathanamthitta  pathanamthitta waste management
മാലിന്യ കേന്ദ്രങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കുന്ന പ്രവർത്തനത്തിന് തുടക്കം
author img

By

Published : Apr 22, 2020, 12:03 AM IST

പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും പ്ലാസ്റ്റിക് പാഴ്‌വസ്‌തുക്കൾ മാറ്റുന്ന പ്രവര്‍ത്തനത്തിന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ജയലാല്‍ ശേഖരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്‌തു. മഴക്കാലത്തെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങളും, അജൈവ പാഴ്വസ്‌തു ശേഖരണവും അടിയന്തരമായി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ലോക്ക്‌ ഡൗണിന് മുമ്പ് നിറഞ്ഞിരിക്കുന്ന സംഭരണ കേന്ദ്രങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കാതെ പാഴ്വസ്‌തുക്കൾ ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് പരിഹരിക്കാന്‍ ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം പുന:ചംക്രമണ യോഗ്യമായ പ്ലാസ്റ്റിക് പാഴ്വസ്‌തുക്കൾ ക്ലീന്‍ കേരള കമ്പനിയുടെ ചുമതലയില്‍ കമ്പനി ഗോഡൗണിലേക്കും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്കും മാറ്റും. പുനരുപയോഗ യോഗ്യമല്ലാത്ത മാലിന്യങ്ങൾ അമ്പലമുകളിലുള്ള സബ്‌സിഡിയറി യൂണിറ്റിലേക്ക് ശാസ്ത്രീയ സംസ്‌കരണത്തിന് അയക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.