ETV Bharat / state

വീൽ ചെയറിന്‍റെ ചക്രം ഒടിഞ്ഞ് വീണ് വയോധികയ്ക്ക് പരിക്ക് - Thiruvalla

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് എത്തിയ വയോധികക്ക് വീൽ ചെയറിന്‍റെ ചക്രമൊടിഞ്ഞ് നിലത്ത് വീണ് ഇടുപ്പെല്ലില്‍ പൊട്ടലേറ്റു

വീൽ ചെയറിന്‍റെ ചക്രം ഒടിഞ്ഞ് വീണ് വയോധികക്ക് പരിക്ക്

author img

By

Published : Jul 4, 2020, 9:02 PM IST

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ വീൽ ചെയറിന്‍റെ ചക്രം ഒടിഞ്ഞ് നിലത്തുവീണ് വയോധികക്ക് ഗുരുതര പരിക്ക്. ഡയാലിസിസിന് എത്തിയ വത്സമ നാരായണനാണ് (64) പരിക്കേറ്റത്. ഡയാലിസിസ് യൂണിറ്റിലേക്ക് കൊണ്ടുപോകും വഴി വീൽ ചെയറിന്‍റെ ചക്രമൊടിഞ്ഞ് നിലത്ത് വീഴുകയായിരുന്നു. പിന്നീട് സ്ട്രെച്ചറിലാണ് ഇവരെ ഡയാലിസിസ് റൂമില്‍ എത്തിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ ഇവരുടെ ഇടുപ്പെല്ലില്‍ പൊട്ടലേറ്റിരുന്നു. ഇടുപ്പെല്ലിന് വേദനയുണ്ടെന്ന് വത്സമ പറഞ്ഞെങ്കിലും പാരസെറ്റമോൾ ടാബ്ലെറ്റ് മാത്രം നൽകി വാർഡിലേക്ക് മാറ്റുകയായിരുന്നു. ഒരു ദിവസം മുഴുവൻ ഇടുപ്പെല്ലിലെ പരിക്കോടെയാണ് ഇവര്‍ ആശുപത്രില്‍ കഴിഞ്ഞത്.

പരിശോധന നടത്താൻ ഡോക്ടര്‍മാര്‍ തയ്യാറാകാതത്തോടെ ബന്ധുക്കൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജക്ക് പരാതി നല്‍കി. വിഷയമറിഞ്ഞ് വാർഡ്‌ മെമ്പർ അജിത് കുമാർ പിഷാരത്ത് സ്ഥലത്തെത്തിയതോടെയാണ് വഝമ്മയെ പരിശോധിക്കാൻ ഓർത്തോ വിഭാഗം ഡോക്ടർ തയ്യാറായത്.

പരിശോധനയില്‍ ഇടത് ഇടുപ്പെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. തുടർന്ന് മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. വാർഡ് മെമ്പര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കളിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങിയ ശേഷം വത്സമ്മയെ അഡ്മിറ്റ് ചെയ്യാൻ താലൂക്ക് ആശുപത്രി അധികൃതര്‍ തയ്യാറായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.