ETV Bharat / state

മണിയാര്‍ ബാരേജില്‍ നിന്ന് ട്രയൽ റൺ; ജാഗ്രതാ നിര്‍ദേശം - മണിയാര്‍ ബാരേജില്‍ നിന്ന് ട്രയൽ റൺ

വ്യാഴാഴ്‌ച പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ട്രയൽ റൺ.

ട്രയൽ
author img

By

Published : Sep 11, 2019, 8:16 PM IST

പത്തനംതിട്ട: മണിയാര്‍ ബാരേജ് തുറന്ന് ട്രയല്‍ റണ്‍ നടത്താൻ തീരുമാനം. വ്യാഴാഴ്‌ച പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ട്രയൽ റൺ. 130 ക്യുമെക്‌സ് ജലം തുറന്ന് വിടാനാണ് തീരുമാനം. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനായി പമ്പാ നദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് മണിയാര്‍ ബാരേജ് തുറന്ന് വിടുന്നത്.

ട്രയൽ റൺ നടത്തുന്നതോടെ കക്കാട്ടാറിലും പമ്പാ നദിയിലും ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരും. നദീതീരത്ത് താമസിക്കുന്നവർ, പൊതുജനങ്ങൾ, പള്ളിയോടങ്ങളിലെ കരനാഥന്മാർ എന്നിവരെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്‌ടറുമായ പി.ബി നൂഹ് അറിയിച്ചു.

Intro:ജാഗ്രതാ നിര്‍ദേശം Body:ആറന്മുള ഉതൃട്ടാതി ജലോത്സവവുമായി ബന്ധപെട്ട് പമ്പാ നദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക് രണ്ടു വരെ മണിയാര്‍ ബാരേജില്‍ നിന്നും 130 ക്യുമക്ക്‌സ് ജലം തുറന്ന് വിട്ട് ട്രയല്‍ റണ്‍ നടത്തും. ഇതേ തുടര്‍ന്ന് കക്കാട്ടാറിലും പമ്പാ നദിയിലും ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് വസിക്കുന്നവരും പൊതുജനങ്ങളും പള്ളിയോടങ്ങളിലെ കരനാഥന്മാരും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.