പത്തനംതിട്ട: അടൂർ ബൈപാസിൽ വീടിന് മുന്നിൽ തിങ്കളാഴ്ച്ച പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്‌ത യുവാവിനെയും ഭാര്യയെയും മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ പിടികൂടി. പെരിങ്ങനാട് സ്വദേശികളായ അജയ് (23), നിഖിൽ സോമൻ (21), ശ്രീനി സന്തോഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാളം സ്വദേശിയായ വിഷ്‌ണു സോമന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ദീപാവലി ആഘോഷത്തിനിടെയാണ് സംഘം വിഷ്‌ണുവിന്‍റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത്. സംഘത്തിന്‍റെ ശല്യം സഹിക്കാതായതോടെയാണ് വിഷ്‌ണു യുവാക്കളെ ചോദ്യം ചെയ്‌തത്.
ഇതില്‍ പ്രകോപിതരായ യുവാക്കള്‍ വിഷ്‌ണുവിനെയും ഭാര്യയെയും അമ്മയെയും മര്‍ദിച്ചു. സംഭവത്തെ തുടര്‍ന്ന് വിഷ്‌ണു അടൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ ഒളിവിലാണ്.
ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്‌ടര്‍ ടി.ഡി പ്രജീഷ് എസ്‌ഐമാരായ ധന്യ കെ.എസ്, വിപിൻ, സിപിഓമാരായ അനീഷ്, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.