ETV Bharat / state

കഞ്ചാവ് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍ - ഡാൻസാഫ്

പത്ത് വര്‍ഷമായി സ്ഥിരം കഞ്ചാവ് കടത്തുന്ന സംഘത്തെ പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു

#pta arrest  Three people were arrested  Three people were arrested for trying to smuggle ganja  കഞ്ചാവ് കടത്താന്‍ ശ്രമം  കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍  വെച്ചൂച്ചിറ  ഡാൻസാഫ്  കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
author img

By

Published : Jul 19, 2022, 10:49 PM IST

പത്തനംതിട്ട: ഒട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. വെച്ചൂച്ചിറ ചെമ്പനോലി തകിടിയിൽ വീട്ടിൽ മണിയപ്പൻ (65), കൊല്ലമുള മണ്ണടിശാല കുന്നനോലിൽ വീട്ടിൽ ഷെനിൽകുമാർ (40), അത്തിക്കയം നാറാണം മൂഴി പുത്തൻപുരയിൽ വീട്ടിൽ സന്തോഷ്‌ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ ഡിക്രൂസ് (47) എന്നിവരാണ് അറസ്റ്റിലായത്. 222 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു.

പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. വെച്ചൂച്ചിറ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ കൂത്താട്ടുകുളത്ത് വെച്ച് തിങ്കളാഴ്‌ച രാത്രി 11 മണിക്കാണ് സംഘം പിടിയിലായത്. കഴിഞ്ഞ ദിവസവും കഞ്ചാവ് കടത്തിയ രണ്ട് പേരെ സംഘം അറസ്റ്റ് ചെയ്തിരുന്നു.

അവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കടത്തിയത് പ്രതി മണിയപ്പന് വേണ്ടിയാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസവും കഞ്ചാവ് കടത്തിയതിന് മണിയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മണിയപ്പന്‍ അടക്കമുള്ള പ്രതികള്‍ കഞ്ചാവ് കടത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. ഡാൻസാഫ് സംഘം എസ്.ഐ അജി സാമൂവൽ, വെച്ചൂച്ചിറ എസ്.ഐ സണ്ണിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

also read: കോട്ടയം ജില്ലയില്‍ 61.139 കിലോ കഞ്ചാവ് നശിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.