പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ സർക്കാർ വില്ലൻ റോളിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മത്തായിയുടെ മ്യതദേഹം സംസ്കരിച്ചാൽ മാത്രമേ അനന്തര നടപടി സ്വീകരിക്കൂ എന്ന് സർക്കാരിന് പിടിവാശി. വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെങ്കിൽ പിന്നെ എന്തിന് സസ്പെൻഡ് ചെയ്തു എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. സി.പി.എമ്മിലെ സമ്മുന്നതരായ ചില നേതാക്കൾ ഐപിസിക്ക് മേലെയും പറക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാർ പെട്ടിമുടി സംഭവത്തിൽ സർക്കാർ ഇരട്ടനീതി നടപ്പാക്കുന്നു. പാർട്ടി നേതാക്കൻമാർക്ക് ഒരു നീതി സാധാരണക്കാർക്ക് മറ്റൊരു നീതിയുമാണ് സർക്കാർ നടപ്പാക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.