ETV Bharat / state

Thiruvalla Bike Accident: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

Bike Accident Thiruvalla: തിരുവല്ല സ്വദേശികളായ ആസിഫ് അര്‍ഷാദ്, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അരുണ്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍.

author img

By ETV Bharat Kerala Team

Published : Sep 16, 2023, 9:42 AM IST

Updated : Sep 16, 2023, 1:08 PM IST

youth died in bike accident Thiruvalla  Thiruvalla Bike Accident  Bike Accident Thiruvalla  നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചു  തിരുവല്ല  തിരുവല്ല കച്ചേരിപ്പടി ബൈക്ക് അപകടം
Thiruvalla Bike Accident

പത്തനംതിട്ട : തിരുവല്ല കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു (Thiruvalla Bike Accident). ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.

തിരുവല്ല പുഷ്‌പഗിരി കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24), മഞ്ഞാടി കമലാലയത്തിൽ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ (25) എന്നിവരാണ് മരിച്ചത് (youth died in bike accident Thiruvalla). മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) പരിക്കേറ്റ് ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആസിഫും വിഷ്‌ണുവും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കച്ചേരിപ്പടി ജങ്‌ഷന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു അപകടം. മൂന്നു പേരും സഞ്ചരിച്ച ബൈക്ക് നിയന്തരണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ആസിഫിന്‍റെയും വിഷ്‌ണുവിന്‍റെയും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read : Old Man Died After Hitting SETC Bus: തമിഴ്‌നാട് എസ്‌ഇടിസി ബസ് ഇടിച്ച് തെറിപ്പിച്ചു; പത്ര വിതരണക്കാരനായ വയോധികന്‍റെ മരണം അപകടമെന്ന് പൊലീസ്

സെപ്‌റ്റംബര്‍ 13ന് പത്തനംതിട്ട എംസി റോഡിൽ കുരമ്പാലയിൽ കെഎസ്‌ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. മിനി വാനിൽ ഉണ്ടായിരുന്ന ആലുവ ഇടത്തല സ്വദേശികളായ ശ്യാം മാത്യു (30), ജോൺസൺ മാത്യു (48) എന്നിവരാണ് മരിച്ചത്. 13ന് രാവിലെ 6.30 ഓടെ എംസി റോഡിൽ പന്തളം കുരമ്പാല ഇടയാടി ജങ്‌ഷന് സമീപമായിരുന്നു അപകടം.

അപകടത്തിൽ ബസ് യാത്രക്കാരായ 25 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പന്തളം ഭാഗത്ത് നിന്നും വന്ന മിനി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. അപകട സമയം ചാറ്റൽ മഴയും ഉണ്ടായിരുന്നു. അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് പിക്കപ്പ് വാനിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ അടൂർ ജനറൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: MC ROAD KSRTC BUS ACCIDENT | എംസി റോഡില്‍ വാഹനാപകടം, രണ്ട് മരണം

ഓഗസ്റ്റ് 19ന് കൊല്ലം നീണ്ടകര പരിമണത്ത് കെഎസ്‌ആർടിസി വോൾവോ ബസ് (ksrtc Volvo bus) തടികയറ്റിവന്ന ലോറിയിലും മിനിലോറിയിലും ഇടിച്ചുണ്ടായ അപകടം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. അഞ്ച് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മിനിലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ ജില്ല ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു.

Last Updated : Sep 16, 2023, 1:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.