പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. പന്തളം മുളമ്പുഴ ചൈത്രം വീട്ടിൽ വിമുക്ത ഭടൻ സുരേഷ് കുമാറി(58)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച എന്‍.ഡി.ആര്‍.എഫ് സംഘം നടത്തിയ തെരച്ചിലിൽ, പന്തളം വലിയ പാലത്തിനു സമീപം കൈപ്പുഴ പന്തപ്ലാവ് കടവിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സുരേഷിനെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രക്കടവിലെ ആറ്റില്‍ നിന്നും കാണാതായത്. അടൂര്‍, തിരുവല്ല യൂണിറ്റുകളിൽ നിന്നുള്ള സ്‌കൂബാ ടീമും എന്‍.ഡി.ആര്‍.എഫ് സംഘവും ഉള്‍പ്പെടെയുള്ള 15 അംഗ അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും രണ്ടു ദിവസമായി ആറ്റിൽ തെരച്ചിൽ നടത്തിവരികയായിരുന്നു.
എന്‍.ഡി.ആര്‍.എഫ് ടീം കമാന്‍ഡര്‍ കെ.കെ.അശോകന്‍, ഫയർ ഫോഴ്‌സ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: റിട്ട. അധ്യാപിക കെ.എസ് രാധാമണി. മക്കള്‍: എസ്. അഖില്‍, എസ്. ചിത്ര.
ALSO READ: കരുണയുടെ പ്രകാശം നിറച്ച് വലിയ ഇടയൻ വിടവാങ്ങി, കണ്ണീരോടെ യാത്രാ മൊഴി