ETV Bharat / state

പ്രമുഖ തെലുഗു താരം സുനിൽ ശബരിമലയിൽ ദർശനം നടത്തി

author img

By ETV Bharat Kerala Team

Published : Jan 5, 2024, 9:26 PM IST

Updated : Jan 5, 2024, 10:15 PM IST

Telugu actor Sunil visited Sabarimala: ശബരിമല എന്നും വിസ്‌മയമാണ്, അയ്യപ്പ ദർശനത്തിലൂടെ തനിക്കു ലഭിക്കുന്ന ഊർജവും സംതൃപ്‌തിയും വളരെ വലുതാണെന്നും താരം.

നടൻ സുനിൽ ശബരിമലയിൽ  actor sunil at Sabarimala  ശബരിമലയിൽ തെലുഗു താരം  celebrities At sabarimala
Famous Telugu actor Sunil visited Sabarimala
പ്രമുഖ തെലുഗു താരം സുനിൽ ശബരിമലയിൽ ദർശനം നടത്തി

പത്തനംതിട്ട : പ്രമുഖ തെലുഗു നടൻ സുനിൽ ശബരിമലയിൽ ദർശനം നടത്തി (Telugu actor Sunil visited Sabarimala) രജനി പടം ജയിലറിൽ ബ്ലാസ്റ്റ് മോഹനായും അല്ലു അർജുന്‍റെ പുഷ്‌പയിൽ മംഗളം ശ്രീനുവായും മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് സുനിൽ. സുഹൃത്തുക്കളോടൊപ്പമാണ് താരം മലചവിട്ടിയത്. ടർബോ എന്ന മമ്മൂട്ടി പടത്തിന്‍റെ കൊച്ചിയിലെ ലോക്കേഷനിൽ നിന്നും കാർ മാർഗമാണ് താരം പമ്പയിലേക്ക് എത്തിയത്. ഉച്ചയ്‌ക്ക് രണ്ടരയോടെ പമ്പയിലെത്തിയ അദ്ദേഹം വൈകിട്ട് അഞ്ചരയോടെ അയ്യപ്പ ദർശനം നടത്തി. ഒരോ തവണയും അയ്യപ്പ ദർശനത്തിലൂടെ തനിക്കു ലഭിക്കുന്ന ഊർജവും സംതൃപ്‌തിയും വളരെ വലുതാണെന്നും ശബരിമല (Sabarimala) എന്നുമൊരു വിസ്‌മയമാണെന്നും ദർശന ശേഷം താരം പ്രതികരിച്ചു. മേൽശാന്തിയിൽ പ്രസാദം വാങ്ങിയതിനുശേഷമാണ് മടങ്ങിയത്. ശനിയാഴ്‌ച തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സുനിൽ പുഷ്‌പ -2 വിന്‍റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് തിരിക്കും. ദിവസങ്ങൾക്ക് മുൻപ് ആന്ധ്രപ്രദേശ് പിന്നാക്ക വിഭാഗം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രി ചെല്ലുബോയിന ശ്രീനിവാസ വേണുഗോപാലകൃഷ്‌ണയും ശബരിമല ദർശനം നടത്തിരുന്നു (Chelluboyina Srinivasa Venugopalakrishna at Sabarimala). മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന സമയത്താണ് മന്ത്രി ദർശനം നടത്തിയത്. അദ്ദേഹത്തോടൊപ്പം ഭാര്യയും കുടുംബവും സഹപ്രവർത്തകരും ഉണ്ടായിരുന്നും.

Also read :'അയ്യപ്പന്‍ അനുഗ്രഹിച്ചു'; ശബരിമല ദർശനം നടത്തി ആന്ധ്ര മന്ത്രി ചെല്ലുബോയിന ശ്രീനിവാസ വേണുഗോപാലകൃഷ്‌ണ

Last Updated : Jan 5, 2024, 10:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.