പത്തനംതിട്ട: മികച്ച ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളവും ഉത്സവബത്തയും ബോണസും വിതരണം ചെയ്യുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. അടഞ്ഞു കിടക്കുന്നതും എന്നാല്‍ തൊഴിലാളികള്‍ ഉള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഓണസഹായം സര്‍ക്കാര്‍ നല്‍കും. പ്രളയബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായം ഓണത്തിന് മുന്‍പ് തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്‌തു - പത്തനംതിട്ട
സിവില്‍ സപ്ലൈസ് കോര്പ്പറേഷന്റെ സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്‌തു.
പത്തനംതിട്ട: മികച്ച ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളവും ഉത്സവബത്തയും ബോണസും വിതരണം ചെയ്യുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. അടഞ്ഞു കിടക്കുന്നതും എന്നാല്‍ തൊഴിലാളികള്‍ ഉള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഓണസഹായം സര്‍ക്കാര്‍ നല്‍കും. പ്രളയബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായം ഓണത്തിന് മുന്‍പ് തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മികച്ച ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജു.സിവില്‍ സപ്ലൈസ് കോര്പ്പറേഷന്റെ സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. Body:സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളവും ഉത്സവബത്തയും ബോണസും വിതരണം ചെയ്യും. അടഞ്ഞു കിടക്കുന്നതും എന്നാല്‍, തൊഴിലാളികള്‍ ഉള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഓണ സഹായം സര്‍ക്കാര്‍ നല്‍കും. ഈ വര്‍ഷത്തെ പ്രളയത്തില്‍ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുള്ള പതിനായിരം രൂപാ ധനസഹായം ഓണത്തിന് മുന്‍പ് തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം പത്തു വരെയാണ് ജില്ലാ ഫെയര്‍ നടക്കുക. പല വ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്കായ എന്നിവയ്ക്കു പുറമെ ഇത്തവണ ഗൃഹോപകരണ മേളയും ഓണം ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9:30 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം.
വീണാ ജോര്‍ജ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഓണം ഫെയറിലെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
Conclusion: