പത്തനംതിട്ട : മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയതിന് പിടിയിലായ ശോഭന ഒരു യുവതിയെ മര്‍ദിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതി മന്ത്രവാദം നടത്തിയിരുന്ന വാസന്തി മഠത്തിലെത്തിയ യുവതിയുടെ നെഞ്ചത്ത് ചവിട്ടുന്നതിന്‍റെയും വടിയെടുത്ത് പ്രഹരിക്കുന്നതിന്‍റെയും ദൃശ്യമാണ് പുറത്തുവന്നത്. യുവതിയുടെ മുടിക്കെട്ടില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
READ MORE | എതിര്‍ത്താല്‍ 41-ാം ദിനം മരിക്കും; കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം: സ്ത്രീ പിടിയിൽ
മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം നഷ്‌ടപ്പെട്ട് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒക്‌ടോബര്‍ 13ന് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന്, കഴിഞ്ഞ ദിവസം യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധം നടത്തുകയും മഠം അടിച്ചുതകര്‍ക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് വാസന്തിയെന്ന ശോഭനയെ (45) പൊലീസ് അറസ്റ്റുചെയ്‌തത്.
READ MORE | 'വാസന്തി മഠത്തിലെ തിരോധാനം അന്വേഷിക്കണം, അനാശാസ്യം നടന്നു'; കൂടുതല്‍ ആരോപണങ്ങള്‍
യുവതികളെ വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്‌തായിരുന്നു അറസ്റ്റിലായ ശോഭനയുടെ 'മന്ത്രവാദ ചികിത്സ'. മന്ത്രവാദ കേന്ദ്രത്തില്‍ നേരത്തേ ഉണ്ടായിരുന്ന രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.