ETV Bharat / state

പട്ടാപ്പകൽ കടയിൽ മോഷണം: യുവാവ് പിടിയിൽ - ഷെരീഫാ ബീവി

കൊല്ലം കുണ്ടറ സ്വദേശി ശ്യാംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്

SHOP ROBBERY  MAN ARRESTED IN PATHANAMTHITTA  MAN ARRESTED  ശ്യാംകുമാർ  ഷെരീഫാ ബീവി  പട്ടാപ്പകൽ കടയിൽ മോഷണം
പട്ടാപ്പകൽ കടയിൽ മോഷണം: യുവാവ് പിടിയിൽ
author img

By

Published : Aug 9, 2021, 2:58 AM IST

പത്തനംതിട്ട : പട്ടാപ്പകൽ പന്തളത്തെ കടയിലെത്തി പണമടങ്ങിയ ബാഗ് മോഷ്ടിച്ചു കടന്നയാൾ പിടിയിൽ. അമ്പലപ്പുഴ ഹെൽത്ത് സെൻ്ററിനു സമീപം വാടകയ്ക്കു താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശി ശ്യാംകുമാർ (32) നെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. പന്തളം കടയക്കാട് ജംഗ്ഷനിൽ കട നടത്തുന്ന ഷെരീഫാ ബീവിയുടെ പണമാണ് ഇയാൾ മോഷ്ടിച്ചു കടന്നത്.

ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ ശ്യാംകുമാർ കയർ ആവശ്യപെട്ടാണ് കടയിലെത്തിയത്. ഈ സമയം ഷെരീഫാ ബീവി മാത്രമാണ് കടയിലുണ്ടായിരുന്നത്. ഷെരീഫാ ബീവി കയറെടുക്കുന്നതിനിടെ കടയിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗുമായി ഇയാൾ കാറിൽ കയറി രക്ഷപെടുകയായിരുന്നു.

ALSO READ: 15കാരനെ തട്ടിക്കൊണ്ടുപോയത് മോചനദ്രവ്യം ആവശ്യപ്പെടാന്‍,തുടര്‍ന്ന് കൊലപ്പെടുത്തി ; 19കാരായ 2 പേര്‍ പിടിയില്‍

ഷെരീഫാ ബീവിയുടെ മകൻ നൽകിയ പരാതിയിൽ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ് ശ്യാംകുമാർ പിടിയിലാകുന്നത്. സമീപമുള്ള കടകളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് ഇയാൾ വന്ന കാറിൻ്റെ ദൃശ്യങ്ങൾ നമ്പർ സഹിതം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അമ്പലപുഴയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.