ETV Bharat / state

പത്തനംതിട്ടയില്‍ കൊവാക്‌സിന്‍ രണ്ടാം ഡോസ് വിതരണം ഇന്ന് മുതല്‍

കൊവാക്‌സിന്‍ രണ്ടാം ഡോസ് വിതരണം പൂര്‍ണമായും സ്‌പോട്ട് രജിസ്‌ട്രേഷനായിരിക്കും

വാക്‌സിന്‍ വിതരണം വാര്‍ത്ത  കൊവിഡ് പ്രതിരോധം വാര്‍ത്ത  vaccine distribution news  covid defence news
വാക്‌സിന്‍
author img

By

Published : May 29, 2021, 1:34 AM IST

Updated : May 29, 2021, 6:14 AM IST

പത്തനംതിട്ട : 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവാക്‌സിന്‍ രണ്ടാം ഡോസ് വിതരണം ജില്ലയില്‍ ഇന്ന് മുതല്‍ ആരംഭിക്കും. രണ്ടാം ഘട്ടം പൂര്‍ണമായും സ്‌പോട്ട് രജിസ്‌ട്രേഷനായിരിക്കും. ആശ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതിനനുസരിച്ച് എത്തുന്നവര്‍ക്ക് തിരക്കൊഴിവാക്കി ടോക്കണ്‍ എടുത്ത് വാക്‌സിന്‍ സ്വീകരിക്കാം.

വാക്‌സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍

കോഴഞ്ചേരി ജില്ല ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, പന്തളം കുടുംബാരോഗ്യ കേന്ദ്രം, വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം, പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, കടപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം, കുറ്റപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രം.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്‌തിട്ടുളളവര്‍ സെവന്‍ത്‌ഡേ ഹൈസ്‌കൂളിലും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഡയറ്റ് സെന്‍ററിലും, കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം ഹാളിലുമെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

also read: കൊവിഡ് രോഗി മരിച്ചു; ബ്ലാക്ക് ഫംഗസ് രോഗബാധയെന്ന് സംശയം

Last Updated : May 29, 2021, 6:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.