ETV Bharat / state

സൗദിയിൽ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം - Saudi

സംസ്കാരചടങ്ങുകൾക്കായി രാവിലെ ശവപ്പെട്ടി  തുറന്നു നോക്കിയപ്പോളാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ മനസ്സിലാക്കുന്നത്.

സൗദിയില്‍ മരിച്ചയാളുടെ മൃതദേഹത്തിന് പകരം ശ്രീലങ്കരന്‍ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
author img

By

Published : Mar 21, 2019, 4:19 PM IST

സൗദി അറേബ്യയില്‍ വച്ച് മരണപ്പെട്ട യുവാവിന്‍റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹം. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്‍റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം അയച്ചത്.

സൗദി അറേബ്യയിൽ ഡ്രൈവറായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. സങ്കീര്‍ണമായ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദി എയർലൈന്‍സ് വിമാനത്തില്‍ എത്തിച്ച റഫീഖിന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ബന്ധുകൾ ഏറ്റുവാങ്ങിയത്. രാത്രിയോടെ മൃതദേഹം കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു.

സംസ്കാരചടങ്ങുകൾക്കായി രാവിലെ ശവപ്പെട്ടി തുറന്നു നോക്കിയപ്പോളാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. ശ്രീലങ്കന്‍ യുവതിയുടെമൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Intro:Body:

സൗദി അറേബ്യയില്‍ വച്ച് മരണപ്പെട്ട യുവാവിന്‍റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹം. സൗദിയില്‍ വച്ചു മരിച്ച കോന്നി  കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്‍റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം അയച്ചത്. 

സൗദ്ദി അറേബ്യയിലെ അബേയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. സങ്കീര്‍ണമായ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ സൗദി എയർലൈന്‍സ് വിമാനത്തില്‍ വന്ന റഫീഖിന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുകൾ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു. 

സംസ്കാരചടങ്ങുകൾക്കായി ശവപ്പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോൾ ആണ് മൃതദേഹം മാറിയ വിവരം ബന്ധുകൾക്ക് മനസിലാവുന്നത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.