ETV Bharat / state

Sandeep Murder| K Surendran Against CPM| 'ആര്‍.എസ്‌.എസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചതിന് സി.പി.എം മാപ്പുപറയണം': കെ സുരേന്ദ്രൻ - Sandeep Murder Thiruvalla

K Surendran Against CPM| ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർ.എസ്‌.എസിന്‍റെ തലയില്‍ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സി.പി.എം നേതൃത്വവും എ വിജയരാഘവനും മാപ്പു പറയണമെന്ന് കെ സുരേന്ദ്രൻ.

Sandeep Murder Thiruvalla  Pathanamthitta todays news  തിരുവല്ല കൊലപാതകം  'ആര്‍.എസ്‌.എസ് സി.പി.എം സി.പി.എം  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  BJP Leader K Surendran Against CPM
Sandeep Murder| K Surendran Against CPM| 'ആര്‍.എസ്‌.എസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചതിന് സി.പി.എം മാപ്പുപറയണം': കെ സുരേന്ദ്രൻ
author img

By

Published : Dec 3, 2021, 12:14 PM IST

പത്തനംതിട്ട: തിരുവല്ല മേപ്രാലിൽ സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിൽ എ വിജയരാഘവനും സി.പി.എം നേതൃത്വവും മാപ്പു പറയണമെന്ന് കെ.സുരേന്ദ്രൻ വാർത്താകുറിപ്പിൽ പറഞ്ഞു.

ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർ.എസ്‌.എസിന്‍റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സി.പി.എം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്‍റെ പൊലീസ് തന്നെ വ്യക്തമാക്കി.

സി.പി.എം നേതാക്കൾ ആർ.എസ്‌.എസിന്‍റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്‍റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം.

ALSO READ: Sandeep Murder: സിപിഎം നേതാവ് കുത്തേറ്റു മരിച്ച സംഭവം; ബിജെപിക്ക്‌ പങ്കില്ലെന്ന് ജില്ല പ്രസിഡന്‍റ്

പെരിയ ഇരട്ടക്കൊലയിൽ മുൻ എം.എൽ.എയെ സി.ബി.ഐ പ്രതി ചേർത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിലായ സി.പി.എമ്മും സർക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ്. തുടർച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണപരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.