ETV Bharat / state

Sandeep murder: സന്ദീപ് വധക്കേസില്‍ ഇന്ന് തെളിവെടുപ്പ്; കൂടുതൽ പേരെ പ്രതി ചേർത്തേക്കും

author img

By

Published : Dec 7, 2021, 10:31 AM IST

Sandeep murder: പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം സംഘടിപ്പിക്കും.

sandeep murder  സന്ദീപ് വധക്കേസ് തെളിവെടുപ്പ്  തിരുവല്ല കൊലപാതകം തെളിവെടുപ്പ്  സന്ദീപ് കുമാര്‍ കൊലപാതകം പുതിയ വാര്‍ത്ത  evidence collection in sandeep murder case  thiruvalla cpm leader murder latest updates  സന്ദീപ് വധം സിപിഎം പ്രതിഷേധം
Sandeep murder: സന്ദീപ് വധക്കേസില്‍ ഇന്ന് തെളിവെടുപ്പ്; കൂടുതൽ പേരെ പ്രതി ചേർത്തേക്കും

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ്‌ കുമാറിന്‍റെ കൊലപാതകത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയവരെ പറ്റി പ്രതികൾ മൊഴി നൽകി. കസ്റ്റഡിയിലുള്ള പ്രതികളെ തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

കേസിലെ അഞ്ച് പ്രതികളെയും പ്രത്യേകം ചോദ്യം ചെയ്യും. ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഇന്ന് അഞ്ച് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.

കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ പ്രതികൾ ആവർത്തിച്ചു. ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിലും രാഷ്ട്രീയ വൈരാഗ്യമല്ല കാരണമെന്ന് പ്രതികൾ പറഞ്ഞിരുന്നു.

അതേസമയം, സന്ദീപിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം സംഘടിപ്പിക്കും. വൈകീട്ട് 5ന് ഏരിയ കേന്ദ്രങ്ങളിലാണ് പ്രതിഷേധം.

Also read: Sandeep kumar murder case: പിന്നില്‍ രാഷ്ട്രീയ വിരോധം തന്നെ: സന്ദീപ് വധത്തിന്‍റെ റിമാൻഡ് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.