ETV Bharat / state

Sandeep murder: സന്ദീപിന്‍റെ കൊലപാതകം; വ്യക്തി വൈരാഗ്യത്തെ തുടർന്നെന്ന് ജിഷ്‌ണു

author img

By

Published : Dec 6, 2021, 5:46 PM IST

കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും കേസിലെ ഒന്നാം പ്രതി ജിഷ്‌ണു കോടതിയിൽ. അഞ്ച് പ്രതികളെയും എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി.

Sandeep murder case updates  five accused in police custody  accused jishnu on Sandeep murder  not a political killing says accused in court  സന്ദീപിന്‍റെ കൊലപാതകം  വ്യക്തി വൈരാഗ്യത്തെ തുടർന്നെന്ന് ഒന്നാം പ്രതി ജിഷ്‌ണു  പ്രതികൾ എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ  രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് പ്രതികൾ കോടതിയിൽ
സന്ദീപിന്‍റെ കൊലപാതകം; വ്യക്തി വൈരാഗ്യത്തെ തുടർന്നെന്ന് ജിഷ്‌ണു, പ്രതികൾ എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യത്തെ തുടർന്നെന്ന് ജിഷ്‌ണു കോടതിയിൽ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചതല്ല. ഒരു വര്‍ഷമായി ബിജെപിയുമായി ബന്ധമില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണെന്നും സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്‌തതാണെന്നും കേസിലെ ഒന്നാം പ്രതി ജിഷ്‌ണു കോടതിയിൽ പറഞ്ഞു.

പ്രതികൾ എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

കേസിലെ അഞ്ച് പ്രതികളെയും ഡിസംബർ 13 വരെ കോടതി പൊലീസ് കസ്റ്റഡില്‍ വിട്ടു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രമാണ് സാധ്യമായതെന്നും തെളിവെടുപ്പുകള്‍, കുറ്റസമ്മത മൊഴിക്ക് അടിസ്ഥാനമായ രേഖകളുടെ കണ്ടെത്തല്‍ എന്നിവ ബാക്കിയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് കോടതി എട്ട് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

അതേ സമയം വധഭീഷണിയുണ്ടെന്ന് ഒന്നാം പ്രതി ജിഷ്‌ണു കോടതിയെ അറിയിച്ചു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം, പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല.

കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടർന്നാണെന്ന് ജിഷ്‌ണു മാധ്യമങ്ങളോടും പ്രതികരിച്ചു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജിഷ്‌ണുവിന് മാത്രമാണ് കൊല്ലപ്പെട്ട സന്ദീപിനോട് വിരോധം ഉണ്ടായിരുന്നതെന്ന് മൂന്നാം പ്രതി നന്ദു പറഞ്ഞു.

READ MORE: Sandeep kumar murder case: പിന്നില്‍ രാഷ്ട്രീയ വിരോധം തന്നെ: സന്ദീപ് വധത്തിന്‍റെ റിമാൻഡ് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.