ETV Bharat / state

ശബരിമലയിൽ ഇതുവരെ ദര്‍ശനം നടത്തിയത് 13,529 ഭക്തർ - ശബരിമല

വെര്‍ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്തവരില്‍ കൊവിഡ് നെഗറ്റീവ് ആയ 1,000 ഭക്തരെ മാത്രമാണ് ഇപ്പോള്‍ ദിവസവും സന്നിധാനത്തേക്ക് കടത്തിവിടുന്നത്

Pathanamthitta temple  Devotees in pathanamthitta  ശബരിമല  മണ്ഡലകാലം
ശബരിമലയിൽ ഇതുവരെ ദര്‍ശനം നടത്തിയത് 13,529 ഭക്തർ
author img

By

Published : Nov 28, 2020, 9:45 PM IST

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ ശബരിമല ദര്‍ശനം നടത്തിയത് 13,529 ഭക്തർ. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ഥാടനം ആരംഭിച്ചത്.

ശബരിമലയിൽ ഇതുവരെ ദര്‍ശനം നടത്തിയത് 13,529 ഭക്തർ

വെര്‍ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്തവരില്‍ കൊവിഡ് നെഗറ്റീവ് ആയ 1,000 ഭക്തരെ മാത്രമാണ് ഇപ്പോള്‍ ദിവസവും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ നിലയ്ക്കലിൽ 37 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഭക്തരും വിവിധ വകുപ്പുകളിലെ ജീവനക്കാരും ഉള്‍പ്പെടും. സന്നിധാനത്ത് ഒമ്പത് ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ശബരിമല ദര്‍ശനം നടത്തുന്നതിന് സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എന്‍. വാസു പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദേഹം. രണ്ടു കോടിക്ക് താഴെ മാത്രമാണ് ശബരിമലയിലെ ഇതുവരെയുള്ള വരുമാനം. സാധാരണ 50 കോടി വരെ വരുമാനം ലഭിക്കുന്ന സ്ഥാനത്താണിതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.