ETV Bharat / state

ശബരിമല നട തുറന്നു, ഇനി ദര്‍ശന പുണ്യത്തിന്‍റെ നാളുകള്‍ ; മനം നിറഞ്ഞ് തീര്‍ഥാടകര്‍ - ക്ഷേത്ര

വ്രത ശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും മറ്റൊരു തീര്‍ഥാടന കാലത്തേക്ക് ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശബരിമല നടതുറന്നു

Sabarimala  Sabarimala Pilgrimage  Pilgrims  ശബരിമല  ശബരിമല നടതുറന്നു  നട  വ്രത പുണ്യത്തിന്‍റെ നാളുകള്‍  തീര്‍ഥാടകര്‍  ശരണമന്ത്രങ്ങളുടെ  തീര്‍ത്ഥാടന കാലത്തേക്ക്  ക്ഷേത്ര തന്ത്രി  തിരുവനന്തപുരം  ക്ഷേത്ര  ശ്രീകോവില്‍
ശബരിമല നടതുറന്നു, ഇനി വ്രത പുണ്യത്തിന്‍റെ നാളുകള്‍; ദര്‍ശന പുണ്യത്താല്‍ മനം നിറഞ്ഞ് തീര്‍ഥാടകര്‍
author img

By

Published : Nov 16, 2022, 8:34 PM IST

Updated : Nov 16, 2022, 8:50 PM IST

ശബരിമല : വ്രത ശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും മറ്റൊരു തീര്‍ഥാടന കാലത്തേക്ക് ശബരിമല നടതുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു.

തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. പിന്നാലെ ഭക്തര്‍ പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനത്തിന് തുടക്കം കുറിച്ചു. ഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. ശബരിമലയിലെ പുറപ്പെടാ മേല്‍ശാന്തിയായി ജയരാമന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ഇരുവരെയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാംപടിക്ക് മുന്നില്‍വച്ച് കൈപിടിച്ച് കയറ്റിയാണ് ശ്രീകോവിലിന് മുന്നിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ജയരാമന്‍ നമ്പൂതിരിയെ തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലിനുള്ളില്‍ വച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിച്ചു.

ശബരിമല നടതുറന്നു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍, അംഗം എം.പി തങ്കപ്പന്‍, എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍, ദേവസ്വം സെക്രട്ടറി കെ.ബിജു എന്നിവരും സന്നിഹിതരായിരുന്നു. വൃശ്ചികം ഒന്ന് ആയ നവംബര്‍ 17ന് പുതിയ മേല്‍ശാന്തിമാരുടെ നേതൃത്വത്തിലായിരിക്കും ശബരിമല, മാളികപ്പുറം ക്ഷേത്രനട തുറക്കുക. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡലകാല ഉത്സവം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വീണ്ടും നടതുറക്കും.

അതേസമയം ജനുവരി 14 നാണ് മകരവിളക്ക്. ഈ വര്‍ഷത്തെ തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും. വൃശ്ചിക പുലരിയില്‍ പുലര്‍ച്ചെ 2.30ന് ക്ഷേത്ര നടതുറക്കും. 3.45 മുതല്‍ ഏഴ് മണിവരെയും എട്ട് മണി മുതല്‍ പതിനൊന്ന് മണിവരെയും നെയ്യഭിഷേകം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നട അടച്ച ശേഷം വൈകിട്ട് നാലിന് നടതുറക്കും. ഹരിവരാസനം പാടി രാത്രി പതിനൊന്നിന് നട അടയ്ക്കും.

Last Updated : Nov 16, 2022, 8:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.