ETV Bharat / state

ശബരിമല തീർഥാടകൻ അച്ചന്‍കോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടു മരിച്ചു - Sabarimala pilgrim drowned

തിരുവനന്തപുരം പാലോട് സ്വദേശിയായ മണിക്കുട്ടനാണ് മരിച്ചത്

ശബരിമല തീർഥാടകൻ ഒഴുക്കില്‍പ്പെട്ടു മരിച്ചു  Sabarimala  ശബരിമല  അച്ചന്‍കോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടു  ശബരിമല തീർഥാടകൻ മരിച്ചു  ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം  പത്തനംതിട്ട വാർത്തകൾ  ശബരിമല വാർത്തകൾ  Pathanamthitta News  Sabarimala pilgrim drowned in Achankovilar  Sabarimala pilgrim drowned
ശബരിമല തീർഥാടകൻ മുങ്ങിമരിച്ചു
author img

By

Published : Dec 27, 2022, 6:10 PM IST

പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തിന് സമീപം അച്ചന്‍കോവിലാറ്റിലെ ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. തിരുവനന്തപുരം പാലോട് ഭരതന്നൂര്‍ ലെനിന്‍കുന്ന് തെക്കിന്‍കര പുത്തന്‍ വീട്ടില്‍ മണിക്കുട്ടന്‍ (34) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 3.30ഓടെയായിരുന്നു അപകടം.

മണിക്കുട്ടന്‍ ഉൾപ്പെട്ട അഞ്ചംഗസംഘം കാല്‍നടയായാണ് ശബരിമലയ്ക്ക് പോയത്. യാത്രാമധ്യേ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം തെരച്ചില്‍ നടത്തി ഉടന്‍ തന്നെ വെള്ളത്തില്‍ നിന്ന് ഇയാളെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറ്റിലെ കുഴി തിരിച്ചറിയാതെ ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.