ETV Bharat / state

വൃശ്ചിക പുലരിയിൽ ശ്രീകോവിൽ നട തുറന്നു; ശരണം വിളികളുമായി ശബരിമലയിൽ ഭക്ത സാഗരം

മേല്‍ശാന്തിയായി ഇന്നലെ ചുമതലയേറ്റ ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്

author img

By

Published : Nov 17, 2022, 1:06 PM IST

sabarimala news  kerala news  malayalam news  sabarimala updations  മണ്ഡല പൂജ  ശബരിമല  കേരള വാർത്തകൾ  മലയാളം വാർത്തകൾ  അയ്യന്‍റെ നട തുറന്നു  ശ്രീകോവിൽ നട തുറന്നു  സന്നിധാനം  മേല്‍ശാന്തി  ശബരിമല ക്ഷേത്രനട  The shrine was opened  sabarimala  Mandala Pooja
വൃശ്ചിക പുലരിയിൽ ശ്രീകോവിൽ നട തുറന്നു; ശരണം വിളികളുമായി ശബരിമലയിൽ ഭക്ത സാഗരം

പത്തനംതിട്ട: മണ്ഡല പൂജയ്‌ക്കായി വൃശ്ചിക പുലരിയിൽ ഇന്ന് രാവിലെ നട തുറന്നപ്പോൾ സന്നിധാനത്ത് ഭക്ത ജനസാഗരം ശരണം വിളികളുമായി തൊഴുതു നിന്നു. വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും മണ്ഡല കാലത്തിനു തുടക്കം കുറിച്ച് ഇന്നലെ വൈകിട്ടാണ്‌ ക്ഷേത്രതന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി നട തുറന്നത്. മേല്‍ശാന്തിയായി ഇന്നലെ ചുമതലയേറ്റ ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്.

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്തഗോപന്‍ എന്നിവർ ദർശനത്തിനെത്തിയിരുന്നു.

ശബരിമലയിൽ ഇന്ന്

2.30 AMപള്ളി ഉണര്‍ത്തല്‍
3:00 AMനട തുറക്കല്‍, നിര്‍മ്മാല്യം
3:O5 AMഅഭിഷേകം
3:30 AMഗണപതി ഹോമം
3:45 AM നെയ്യഭിഷേകം
7:30 AMഉഷപൂജ
8:00 AMനെയ്യഭിഷേകം
11:30 AM കലശാഭിഷേകം, കളഭാഭിഷേകം
12:30 PMഉച്ചപൂജ
1:00 PMക്ഷേത്രനട അടയ്ക്കൽ
4:00 PMക്ഷേത്രനട തുറക്കൽ
6:30 PMദീപാരാധന
7:00 PMപുഷ്‌പാഭിഷേകം
9:00 PMഅത്താഴപൂജ
10:50 PMഹരിവരാസനം
11:00 PMക്ഷേത്രനട അടയ്ക്കൽ

ഇന്ന് മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.