ETV Bharat / state

Sabarimala: ഇനി ശരണമന്ത്ര മുഖരിതം, മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം; നാല് ദിവസം തീർഥാടകർക്ക് നിയന്ത്രണം

ആറ് മണിയോടെ ശബരിമല (Sabarimala), മാളികപ്പുറം (Malikappuram) മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു.

sabarimala  sabarimala news  sabarimala news update  makaravilakku  mandala pilgrimage  makaravilakku pilgrimage  malikappuram  ശബരിമല  ശബരിമല വാർത്തകൾ  ശബരിമല വാർത്തകൾ ഇന്ന്  ശബരിമല വിശേഷങ്ങൾ  മണ്ഡലകാലം  മകരവിളക്ക്  മകരവിളക്ക് തീർഥാടനം  തീർഥാടനം  മാളികപ്പുറം വാർത്ത
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു
author img

By

Published : Nov 15, 2021, 7:23 PM IST

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി (pilgrimage) ശബരിമല (Sabarimala) നട തുറന്നു. വൈകിട്ട് 4.51ഓടെ ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ആറ് മണിയോടെ ശബരിമല, മാളികപ്പുറം(Malikappuram) മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു.

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

വൃശ്ചികം (Vrischikam) ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി. പ്രതിദിനം 30,000 പേര്‍ക്കാണ് ദർശനത്തിന് അനുമതി. എന്നാൽ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അടുത്ത നാല് ദിവസത്തേക്ക് സന്നിധാനത്തേക്കുള്ള തീര്‍ഥാടകര്‍ക്ക് നിയന്ത്രണമുണ്ട്. ഈ ദിവസങ്ങളില്‍ പമ്പാസ്‌നാനം അനുവദിക്കില്ല.

സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം.

ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ നിലവില്‍ ശബരിമലയിലെത്തിയിട്ടുണ്ട്.

Also Read: കനത്ത മഴ: ശബരിമലയിലേക്കുള്ള വഴി തിരിച്ചുവിട്ട് പൊതുമരാമത്ത് വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.