ETV Bharat / state

Sabarimala Makaravilakku | പൊലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ചുമതലയേറ്റു

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പി ബി കൃഷ്‌ണകുമാറാണ് പുതിയ ബാച്ചിലെ സ്പെഷ്യൽ ഓഫിസര്‍

പൊലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ചുമതലയേറ്റു  Sabarimala Makaravilakku new batch of police took charge  Sabarimala Makaravilakku latest news  Pathanamthitta latest news  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  Sabarimala latest news  sabarimala mandalavilakku latest news
Sabarimala Makaravilakku | പൊലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ചുമതലയേറ്റു
author img

By

Published : Jan 9, 2022, 7:34 PM IST

പത്തനംതിട്ട: മകരവിളക്കിന് സന്നിധാനത്തെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്‌ഠിക്കാനുള്ള പൊലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ചുമതലയേറ്റു. ബി കൃഷ്‌ണകുമാറാണ് സ്പെഷ്യൽ ഓഫിസര്‍. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിയാണ് അദ്ദേഹം.

മകരവിളക്കിന് സേവനമനുഷ്‌ഠിക്കാനുള്ള പൊലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ചുമതലേയറ്റു

മകരവിളക്ക് ദർശനത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും പരമാവധി സഹായങ്ങൾ ചെയ്യേണ്ടതുണ്ട്. അതിന് പൊലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് ചടങ്ങ് അഭിസംബോധന ചെയ്‌ത് ബി കൃഷ്‌ണകുമാര്‍ പറഞ്ഞു. മകരവിളക്കിനും തിരുവാഭരണ ഘോഷയാത്രയ്ക്കും സ്വീകരണം നൽകുമ്പോഴും പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഉണ്ടാകും.

ALSO READ: Kerala Covid Updates : സംസ്ഥാനത്ത് 6238 പേര്‍ക്ക് കൂടി കൊവിഡ്; 30 മരണം

സുരക്ഷിതവും സമാധാനപരവും സുഗമവുമായ തീർഥാടനം ഉറപ്പാക്കും. എല്ലാ വകുപ്പുകളുടെയും സംയുക്തമായ പ്രവർത്തനം ഉണ്ടാകുമെന്നും സ്പെഷ്യൽ ഓഫിസർ പറഞ്ഞു. സന്നിധാനത്ത് പുതുതായി ചാർജെടുത്ത ബാച്ചിൽ നാല് ഡി.വൈ.എസ്.പിമാർ, 10 സി.ഐമാർ, 37 എസ്.ഐ, എ.എസ്.ഐമാർ, 300 പൊലീസുകാർ എന്നിവർ ഉൾപ്പെടുന്നു.

ആകെ 352 പേരാണ് സന്നിധാനത്തെ ഡ്യൂട്ടിക്ക് മാത്രമായി ചുമതലയേറ്റത്. നിലവിൽ എട്ട് ഡി.വൈ.എസ്.പിമാർ, 13 സി.ഐമാർ, 58 എസ്.ഐ, എ.എസ്.ഐമാർ, 581 പൊലീസുകാർ എന്നിവർ സന്നിധാനത്തെ ഡ്യൂട്ടിക്കായുണ്ട്. പുതിയ ബാച്ചിന് ജനുവരി 20 വരെയാണ് ഡ്യൂട്ടി. ചടങ്ങിൽ എ.എസ്.ഒ എൻ സുരേഷ്‌കുമാറും മറ്റ് ഉദ്യേഗസ്ഥരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.