ETV Bharat / state

അയ്യന് പൂജയ്‌ക്കായി സന്നിധാനത്ത് പൂങ്കാവനം; പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി - നിലയ്ക്കല്‍

ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയോടെയാണ് പൂജാ പുഷ്‌പങ്ങൾക്കായി ചെടികള്‍ വച്ചുപിടിപ്പിക്കുന്നത്.

അയ്യന് പൂജയ്‌ക്കായി സന്നിധാനത്ത് പൂങ്കാവനം ഒരുക്കി പുണ്യം പൂങ്കാവനം അംഗങ്ങള്‍  _punyampoonkavanam_garden project  പത്തനംതിട്ട  ശബരിമല  പമ്പ  നിലയ്ക്കല്‍  എരുമേലി
അയ്യന് പൂജയ്‌ക്കായി സന്നിധാനത്ത് പൂങ്കാവനം ഒരുക്കി പുണ്യം പൂങ്കാവനം അംഗങ്ങള്‍
author img

By

Published : Nov 20, 2020, 10:21 PM IST

പത്തനംതിട്ട: ശബരിമലയിൽ പൂജയ്ക്ക് ആവശ്യമായ പുഷ്‌പങ്ങൾക്കായി ചെടികള്‍ നട്ട് വളർത്താൻ ഒരുങ്ങി പുണ്യം പൂങ്കാവനം അംഗങ്ങള്‍. ശബരിമല പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ ഭസ്‌മക്കുളത്തിന് എതിര്‍വശമുള്ള സ്ഥലത്ത് പൂ ചെടികള്‍ വച്ചുപിടിപ്പിക്കും. ഇതിനായി പുണ്യം പൂങ്കാവനം അംഗങ്ങള്‍ സ്ഥലം ശുചീകരിച്ചു. ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയോടെയാണ് പൂജാ പുഷ്‌പങ്ങൾക്കായി ചെടികള്‍ വച്ചുപിടിപ്പിക്കുന്നത്.

ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം വരെ പുണ്യം പൂങ്കാവനം പദ്ധതി നിലനിന്നിരുന്നത്. എന്നാല്‍, ഇത്തവണ കേരളത്തില്‍ ആയിരത്തോളം ക്ഷേത്രങ്ങളിലും, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നു മുതല്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് പുണ്യം പൂങ്കാവനം സന്നിധാനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍ പറഞ്ഞു.

2011-ല്‍ പി. വിജയന്‍ ഐ.പി.എസ് ശബരിമല സ്പെഷ്യല്‍ ഓഫീസറായിരിക്കെ ആരംഭിച്ചതാണ് പുണ്യം പൂങ്കാവനം പദ്ധതി. ശബരിമല പൂങ്കാവനത്തില്‍ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം, പൂങ്കാവനം മാലിന്യ മുക്തമാക്കുന്നതിനുള്ള അവബോധം വളര്‍ത്തല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്.

പത്തു വര്‍ഷം പിന്നിടുന്ന പദ്ധതി ശബരിമലയുടെ ശുചീകരണ പ്രക്രിയയില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.മനോജ്, അയ്യപ്പസേവാസംഘം വോളണ്ടിയര്‍ ഓഫീസര്‍ പളനിക്കണ്ണ്, എക്‌സൈസ് ഓഫീസര്‍മാരായ ബിജു മായാജി, അനില്‍ കുമാര്‍, സജി മുരളി, അയ്യപ്പസേവാസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.