പത്തനംതിട്ട: കോട്ടയം, ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ അടച്ചു. ജില്ലയിലെ 11 അതിര്‍ത്തികളില്‍ ഒമ്പതെണ്ണം പൂര്‍ണമായും അടച്ചു. അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂര്‍ണമായും ഉടന്‍ അടയ്ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. പരിശോധനയുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടും. മേയ് മൂന്നിനു ശേഷം മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയുള്ളുവെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ വ്യക്തമാക്കി. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ ജില്ലകളാണ് കോട്ടയവും ഇടുക്കിയും.
എല്ലാ അതിർത്തികളും അടച്ച് പത്തനംതിട്ട - Pathanamthitta closed all borders
ജില്ലയിലെ 11 അതിര്‍ത്തികളില്‍ ഒമ്പതെണ്ണം പൂര്‍ണമായും അടച്ചു