പത്തനംതിട്ട: എൽഡിഎഫും യുഡിഎഫും നോട്ടിന്‍റെയും വോട്ടിന്റെയും കച്ചവടം നടത്തുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്‌ണദാസ്. സംസ്ഥാനത്ത് അഴിമതി പ്രളയമാണ് നടക്കുന്നത്. ബൊഫോഴ്‌സ് കേസിനേക്കാൾ വലുതാണ് ചെറുവള്ളി എസ്റ്റ്റ് അഴിമതി. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നടത്തിയിട്ടുള്ള അഴിമതി കുംഭകോണത്തിന് സമാനമാണ് ഇതെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇതിനു പിന്നിൽ സിപിഎമ്മിന്‍റെ നേതൃത്വമുണ്ടെന്നും കൃഷ്‌ണദാസ് ആരോപിച്ചു.
ശബരിമലയിൽ വിമാനത്താവളമല്ല മറിച്ച് പ്രാഥമിക സൗകര്യങ്ങളാണ് വേണ്ടത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് വാചക കസർത്ത് മാത്രമേ നടത്തിയിട്ടുള്ളൂ. അതേ സമയം ശബരിമലയെ തകർക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്. സുപ്രീo കോടതി വിധി ആചാര സംരക്ഷണത്തിന് എതിരാണെങ്കിൽ നിയമനിർമാണം നടത്തുമെന്നും കൃഷ്‌ണദാസ് പറഞ്ഞു.
മത ന്യൂന പക്ഷ സംഘടനകളുടെ വോട്ട് കിട്ടുമോ എന്ന ചോദ്യത്തിന് എല്ലാ സംഘടനകളുടെ വോട്ടും പാർട്ടിക്ക് കിട്ടുമെന്നും എൻഎസ്എസിന്‍റെ ശരിദൂരം ബിജെപിക്ക് അനുകൂലമാകുമെന്നുമായിരുന്നു പി കെ കൃഷ്ണദാസിന്‍റെ മറുപടി.