ETV Bharat / state

ബസിൽ നിന്നും തെറിച്ചു വീണ വായോധികൻ മരിച്ചു - pathanamthitta bus accident

പെരുനാട് അമ്പലത്തിന് സമീപത്തുവെച്ചു നടന്ന അപകടത്തിൽ റാന്നി പെരുനാട് മേലേതില്‍ വീട്ടില്‍ എം.പി കമലാസനാണ് മരിച്ചത്.

ബസിൽ നിന്നും തെറിച്ചു വീണ വായോധികൻ മരിച്ചു  Old man died who fell down from the bus  pathanamthitta bus accident  പത്തനംതിട്ട ബസ് അപകടം
ബസിൽ നിന്നും തെറിച്ചു വീണ വായോധികൻ മരിച്ചു
author img

By

Published : Feb 23, 2022, 11:19 AM IST

പത്തനംതിട്ട: കൊച്ചുമകളെ സ്‌കൂളിലയക്കാൻ സ്വകാര്യ ബസിൽ പോയ വയോധികൻ ബസിൽ നിന്നും തെറിച്ചു വീണ് മരിച്ചു. റാന്നി പെരുനാട് മേലേതില്‍ വീട്ടില്‍ എം.പി കമലാസനാണ് (75) മരിച്ചത്. ബസിൽ നിന്നും വീണ കമലാസനനെ ഉടൻ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്‌ച രാവിലെ 9.30ന് പെരുനാട് അമ്പലത്തിന് സമീപത്തുവച്ചായിരുന്നു അപകടം.

പെരുനാട് അമ്പലത്തിന് സമീപമുള്ള സ്റ്റോപ്പിൽ നിന്നാണ് സ്‌കൂളിലേക്ക് പോകുന്ന കൊച്ചുമകളോടൊപ്പം കമലാസനനും ബസിൽ കയറിയത്. തൊട്ടടുത്ത വളവു തിരിയുന്നതിനിടെയാണ് കമലാസനൻ ബസിൽ നിന്നും തെറിച്ചു വീണതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം: അന്വേഷണം ഇഴയുന്നതായി പരാതി

അലക്ഷ്യമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കും കണ്ടക്‌ടർക്കുമെതിരെ പെരുനാട് പൊലീസ് കേസ് എടുത്തു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ ശ്യാമള. മക്കള്‍: ഷീബ, വിനോദ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.