പത്തനംതിട്ട: തിരുവല്ലയില്‍ വൃദ്ധയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ ചെറിയനാട് നെടുമങ്ങാട് തറയിൽ പരേതനായ എൻ.എം.തോമസിന്‍റെ ഭാര്യ അന്നമ്മ തോമസ് (70) ആണ് മരിച്ചത്. തിരുവല്ല റെയിൽവേ സ്‌റ്റേഷന് സമീപം ട്രാക്കിൽ ഇന്നലെ ഉച്ചക്ക് 2.45നാണ് സംഭവം. കൊല്ലം- എറണാകുളം മെമു ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. വൃദ്ധയെ കാണാതായതായി ബന്ധുക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവല്ല പൊലീസ് മേൽനടപടി സ്വീകരിച്ചു.
തിരുവല്ലയില്‍ വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ - old lady found dead in railway track
കൊല്ലം- എറണാകുളം മെമു ട്രെയിനിടിച്ചാണ് അപകടമുണ്ടായത്
തിരുവല്ലയില്‍ വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ