ETV Bharat / state

കർഷകർക്കും പ്രകൃതി സ്നേഹികൾക്കും മാതൃകയായി മധുസൂദനൻ

പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന ഇവിടുത്തെ കാഴ്ചകളും പ്രകൃതിയെ നോവിക്കാതെ പണി കഴിപ്പിച്ച വീടും ഇവിടുത്തെ പ്രത്യേകതയാണ്.

പ്രകൃതി സ്നേഹികൾക്കും മാതൃകയായി മധുസൂദനൻ
author img

By

Published : Jul 11, 2019, 1:23 AM IST

Updated : Jul 11, 2019, 5:24 AM IST

പത്തനംതിട്ട: പ്രകൃതിയെ സ്നേഹിക്കുന്നവർക്കും സ്നേഹിക്കാത്തവർക്കും പത്തനംതിട്ട പരിയാരത്ത് മധുസൂദനന്റെ വീട്ടിലേക്ക് വരാം. സ്നേഹിക്കുന്നവരാണെങ്കിൽ പ്രകൃതിയോട് കൂടുതൽ അടുക്കുവാനും, സ്നേഹിക്കാത്തവരാണെങ്കിൽ ഇവിടെ കുറച്ച് സമയം ചിലവിട്ട് പ്രകൃതി സ്നേഹിയായി മടങ്ങി പോകാനും സാധിക്കും. പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന കാഴ്ചകളും പ്രകൃതിയെ നോവിക്കാതെ പണി കഴിപ്പിച്ച വീടുമാണ് ഇവിടുത്തെ പ്രത്യേകത.

പ്രകൃതി സ്നേഹികൾക്കും മാതൃകയായി മധുസൂദനൻ

പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ചെറിയ ഫലമരങ്ങൾക്ക് നടുവിലായി പ്രകൃതിയെ നോവിക്കാതെ പണി കഴിപ്പിച്ച വീട്. വീടിന് പിന്നിലായി മീൻ കുളങ്ങൾ, താറാവ് കൂട്ടങ്ങൾ അങ്ങനെ പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നു. പരമ്പരാഗത വീടുകളിലെ ഒഴിച്ചുകൂടാനാകാത്ത ഇടമാണ് വരാന്തകള്‍. വീടിനു ചുറ്റുമുള്ള വരാന്തയില്‍ നിന്നുള്ള കാഴ്ച ഹൃദ്യമാണ്. പ്രകൃതിയെ ഇത്രയധികം സ്നേഹിക്കുന്ന ഈ കർഷകൻ വീടിനുള്ളിൽ അക്വേറിയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇവ കൂടാതെ കൃത്രിമായ വെള്ളച്ചാട്ടവും തയ്യാറാക്കിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് വീടിനുള്ളിലേക്ക് കടക്കാത്ത വിധത്തിലുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടാതെ ധാരാളം ഫലവൃക്ഷങ്ങളിലൂടെയും മീൻ കൃഷിയിലൂടെയും ഉപജീവനം കണ്ടെത്തുന്ന മധുസൂദനൻ മറ്റുള്ള കൃഷിക്കാർക്കും ഒരു മാതൃകയാണ്.

Intro:പ്രകൃതി സ്നേഹിയായ പച്ച മനുഷ്യൻBody:പ്രകൃതിയെ സ്നേഹിക്കുന്നവർക്കും സ്നേഹിക്കാത്തവർക്കും പത്തനംതിട്ട പരി യാരത്ത് മധുസൂദനന്റെ വീട്ടിലേക്ക് വരാം. സ്നേഹിക്കുന്നവരാണെങ്കിൽ പ്രകൃതിയോട് കൂടുതൽ അടുക്കുവാൻ കഴിയും. സ്നേഹിക്കാത്തവരാണെങ്കിൽ ഇവിടെ വന്ന് കുറച്ച് സമയം ചിലവിട്ടാൽ പ്രകൃതി സ്നേഹിയായി മടങ്ങി പോകാം. പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന ഇവിടുത്തെ കാഴ്ചകളും പ്രകൃതിയെ നോവിക്കാതെ പണി കഴിപ്പിച്ച വീടും നമ്മുക്കൊന്ന് കാണാം.
montage

പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ചെറിയ ഫല മരങ്ങൾക്ക് നടുവിലായി പ്രകൃതിയെ നോവിക്കാതെ പണി കഴിപ്പിച്ച വീട്.വീടിനു പിന്നിലായി മീൻ കുളങ്ങൾ .താറാവ് കൂട്ടങ്ങൾ അങ്ങനെ പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നു.
ബൈറ്റ്

പരമ്പരാഗത വീടുകളിലെ ഒഴിച്ചുകൂടാനാകാത്ത ഇടമാണ് വരാന്തകള്‍. ഇവിടെയും വീടിനു ചുറ്റും വരാന്ത നല്‍കിയിട്ടുണ്ട്.വരാന്തയില്‍ നിന്നുള്ള കാഴ്ച ഹൃദ്യമാണ്. പ്രകൃതിയെ ഇത്രയധികം സ്നേഹിക്കുന്ന ഈ  കർഷകൻ വീടിനുള്ളിൽ അക്വേറിയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ക്യത്രിമമായി പ്രകൃതിയും വെള്ളച്ചാട്ടവും തയ്യാറാക്കിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് വീടിനുള്ളിലേക്ക് കടക്കത്തക്കവിധത്തിൽ സജ്ജീകരണങ്ങൾ ഈ വീടിനുള്ളിലുണ്ട്.

പ്രകൃതിക്ക് കോട്ടം തട്ടാതെ ധാരാളം ഫലവൃക്ഷങ്ങളിലൂടെയും മീൻ കൃഷിയിലൂടെയും ഉപജീവനം കണ്ടെത്തുന്ന മധുസൂദനൻ മറ്റുള്ള കൃഷിക്കാർക്കു ഒരു മാതൃകയാണ്.

ഇടിവി ഭാരത്
കൊല്ലം

Conclusion:
Last Updated : Jul 11, 2019, 5:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.