ETV Bharat / state

കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല; ഭരണഘടന മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് വി ശിവന്‍കുട്ടി - തേനീച്ച കുത്തിയവരെ സന്ദര്‍ശിച്ച് മന്ത്രി

കുട്ടികളില്‍ ചരിത്രത്തെ മാറ്റി പഠിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

minister v shivankutty  union education policy  kerala  secularism  nep  national education policy  government schools in kerala  honey bee bite  finland model  കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം  വി ശിവന്‍ കുട്ടി  വിദ്യാഭ്യാസ മന്ത്രി  എന്‍ ഇ പി  ഫിന്‍ലാന്‍ഡ് മോഡല്‍  തേനീച്ച കുത്തിയവരെ സന്ദര്‍ശിച്ച് മന്ത്രി  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത
കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല; ഭരണഘടന മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് വി ശിവന്‍കുട്ടി
author img

By

Published : Apr 13, 2023, 8:26 PM IST

പത്തനംതിട്ട: മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള പാഠപുസ്‌തകങ്ങള്‍ മാത്രമേ സംസ്ഥാനത്ത് പുറത്തിറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി (എന്‍ ഇ പി ) മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കേരള സംസ്‌കാരത്തിനും മതേതരത്വത്തിനും എതിരായി എന്‍ഇപിയില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

minister v shivankutty  union education policy  kerala  secularism  nep  national education policy  government schools in kerala  honey bee bite  finland model  കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം  വി ശിവന്‍ കുട്ടി  വിദ്യാഭ്യാസ മന്ത്രി  എന്‍ ഇ പി  ഫിന്‍ലാന്‍ഡ് മോഡല്‍  തേനീച്ച കുത്തിയവരെ സന്ദര്‍ശിച്ച് മന്ത്രി  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത
കുറ്റൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നടന്ന ഉദ്‌ഘാടന വേള

കുട്ടികളില്‍ ചരിത്രത്തെ മാറ്റി പഠിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ല. ഒന്നു മുതല്‍ അഞ്ചു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കുട്ടിയുമായി ഏറ്റവും അടുത്തിടപെടുന്നവര്‍ അധ്യാപകര്‍ ആയതിനാല്‍ ഒന്നു മുതല്‍ നാലുവരെ പഠിക്കുന്ന ഓരോ കുട്ടികളുടെയും എല്ലാ വിവരങ്ങളും അധ്യാപകര്‍ അറിഞ്ഞിരിക്കണം.

ഫിന്‍ലാന്‍ഡ് മോഡലിനെക്കുറിച്ച് മന്ത്രി: കുട്ടികള്‍ക്ക് സമാധാനത്തോടും സന്തോഷത്തോടും കൂടി പഠിക്കുന്നതിനുള്ള അന്തരീക്ഷം ആണ് വേണ്ടത്. കുട്ടികളുടെ പ്രകടനം കണ്ട് ഗ്രേഡ് നിശ്ചയിക്കുന്നതും കളികളിലൂടെ സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കുന്നതുമായ ഫിന്‍ലാന്‍ഡ് മോഡലിനെ പറ്റിയും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളിലും വമ്പിച്ച വികസന വിപ്ലവമാണ് നടക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പില്‍ മാത്രം 74 കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്‌തു. വളരെ മികച്ചതും രാജ്യത്തിനാകെ മാതൃകയായതുമായ സ്‌കൂള്‍ സംവിധാനമാണ് കേരളത്തിലേത്. രാജ്യത്ത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ 2016 മുതല്‍ നടത്തുന്നത്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപ ചെലവഴിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ 47 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും: സംസ്ഥാനത്ത് 45,000 ലാബ് മുറികള്‍ സജ്ജമാക്കിയിരിക്കുന്നു. ഓരോ നിയോജകമണ്ഡലത്തിലും ഓരോ സ്‌കൂള്‍ വീതം എന്ന കണക്കില്‍ 140 മണ്ഡലങ്ങളിലും ഒരെണ്ണം അധികമായും മൊത്തം 141 സ്‌കൂളുകളില്‍ അഞ്ചു കോടി രൂപ വീതം ചിലവിട്ട് സ്‌കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങള്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മൂന്ന് കോടി രൂപ ചിലവിട്ട് 386 സ്‌കൂളുകളുടെയും ഒരു കോടി രൂപ ചിലവിട്ട് 446 സ്‌കൂളുകളുടെയും വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നേറിയിരിക്കുന്നു എന്ന് ഇതിലൂടെ മനസിലാക്കാം. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം അക്കാദമികമായ മുന്നേറ്റത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണം ടെക്‌സ്‌റ്റ് ബുക്കുകളുടെ കാലത്തിന് അനുസരിച്ചുള്ളതാക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കുറ്റൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കും. നന്നായി കുട്ടികളെ പഠിപ്പിക്കുമെന്ന് രക്ഷിതാക്കളെ ബോധ്യമാക്കി കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ആറ് പേരില്‍ നിന്ന് 72 കുട്ടികളായി എണ്ണം വര്‍ധിച്ച കുറ്റൂര്‍ പാണ്ടിശേരി ഭാഗം ഗവണ്‍മെന്‍റ് എല്‍ പി സ്‌കൂളിലെ പഠന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി സ്‌കൂളിന് ഒരു കോടി രൂപ അനുവദിച്ചതായി ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി സഞ്ജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

തേനീച്ചയുടെ കുത്തേറ്റ് ചികിത്സ തേടിയവരെ മന്ത്രി സന്ദർശിച്ചു

തേനീച്ചയുടെ കുത്തേറ്റ് ചികിത്സ തേടിയവരെ മന്ത്രി സന്ദർശിച്ചു: സ്‌കൂളിന്‍റെ വാർഷികത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയ്ക്കിടെ വടശേരിക്കര ബംഗ്ലാംകടവ് പാലത്തില്‍ തേനീച്ചയുടെ കുത്തേറ്റ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വടശേരിക്കര ഗവണ്‍മെന്‍റ് ന്യൂ യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് ഘോഷയാത്രക്കിടെ കടന്നല്‍ കുത്തേറ്റത്. യാത്രയ്ക്കിടെ വിവരം അറിഞ്ഞ് ചികിത്സയില്‍ ഉള്ളവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച മന്ത്രി ചികിത്സ ഉറപ്പ് വരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

സംഭവം ഉണ്ടായ ഉടന്‍ തന്നെ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനും മുന്‍ എംഎല്‍എ രാജു എബ്രഹാമും ആശുപത്രിയിലെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ആശുപത്രി അധികൃതരും മികച്ച ചികിത്സ ലഭ്യമാക്കി. മൂന്ന് കുട്ടികളടക്കം 38 പേരാണ് ആശുപത്രിയില്‍ ഉള്ളത്. ചികിത്സ ലഭിച്ച ശേഷം വേദന കുറഞ്ഞതായി ആളുകള്‍ പറഞ്ഞുവെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു. റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍ മുന്‍ എംഎല്‍എ രാജു എബ്രഹാം, തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.