പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത ബന്ധുക്കളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഏനാത്ത് നെടുമണ്‍ മാങ്കൂട്ടം പള്ളിയയ്യത്തു വീട്ടില്‍ രാജുവാണ് (27) പൊലീസ് പിടിയിലായത്. 2019 ഏപ്രിലിലാണ് കേസിന് ആസ്‌പദമായ സംഭവം.
പ്രതിയുടെ വീട്ടില്‍ വച്ച് അടുത്ത ബന്ധുക്കളായ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. അടൂര്‍ ഡിവൈഎസ്‌പി ആര്‍. ബിനുവിന്‍റെ നിർദേശാനുസരണമാണ് അന്വേഷണം നടന്നത്.
ALSO READ: CBI 5 The Brain| 17 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഒരേ ഫ്രെയിമില്‍ ജഗതിയും മുകേഷും