പത്തനംതിട്ട: പന്ത്രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ 24 വര്‍ഷത്തിന് ശേഷം വിധി. പ്രതിക്ക് 12 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 1997 മേയ് 12ന് ആണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുരിദാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജയചന്ദ്രന്‍ തട്ടിക്കൊണ്ടുപോയത്.
Also read: കോട്ടയത്ത് എട്ടുവയസുകാരനെ രക്ഷിതാക്കൾ മർദിച്ചതായി പരാതി
പിന്നീട് വടക്കന്‍ പറവൂരിലുള്ള ലോഡ്‌ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. റാന്നി വെച്ചൂച്ചിറ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്‌തതും കുറ്റപത്രം സമര്‍പ്പിച്ചതും. സാക്ഷികള്‍ പലരും ഇക്കാലയളവില്‍ മരിച്ചതിനെ തുടര്‍ന്നാണ് വിധി വൈകിയത്. 17 സാക്ഷികളെ വിസ്‌തരിച്ച കേസില്‍, 26 രേഖകള്‍ തെളിവായി പരിഗണിച്ചു.