ETV Bharat / state

Man Arrested For Sexually Assaulting A Minor Girl പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം;32 കാരൻ അറസ്‌റ്റിൽ - അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീകുമാറിന്‍റെ

sexually assaulted a minor girl : ഈ വർഷം ജൂൺ ഒമ്പതിനും 11 നും രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്.

Man Arrested For Sexually Assaulting A Minor Girl  sexually assaulting a minor girl in Adoor  sexually assaulting a minor girl  sexually assaulting  minor girl  Man arrested for sexually assaulting  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം  32 കാരൻ അറസ്‌റ്റിൽ  ലൈംഗികാതിക്രമ കേസിൽ 32കാരൻ  അടൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു  വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ലൈംഗിക അതിക്രമം  അടൂർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി  അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീകുമാറിന്‍റെ  ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്നറിയിച്ചതുപ്രകാരം
Man Arrested For Sexually Assaulting A Minor Girl
author img

By ETV Bharat Kerala Team

Published : Sep 12, 2023, 10:48 AM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 32 കാരനെ അടൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു (Man Arrested For Sexually Assaulting A Minor Girl). തിരുവനന്തപുരം മണക്കാട് മേടമുക്ക് കാർത്തിക നഗറിൽ തോപ്പിൽ വീട്ടിൽ താമസിക്കുന്ന അടൂർ ആനന്ദപ്പള്ളി പന്നിവിഴ സ്വദേശി രഞ്ജിത്ത് ആർ (32) ആണ് അടൂർ പൊലീസിന്‍റെ പിടിയിലായത്.

ഇയാൾ കുട്ടിയുടെ പിതാവിന്‍റെ സുഹൃത്താണ്. ഈ വർഷം ജൂൺ ഒമ്പതിനും 11 നും രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്നറിയിച്ചതുപ്രകാരം അടൂർ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

പ്രാഥമിക നടപടികൾക്ക് ശേഷം നടത്തിയ അന്വേഷണത്തിൽ പ്രതിയെ തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്‌റ്റാന്‍റിന് സമീപത്തു നിന്നും ഇന്നലെ പിടികൂടുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു.

തുടർന്ന് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ALSO READ:ഇടമലക്കുടിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌ത സംഭവം: ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌തു: ഇടുക്കിയിലെ ഇടമലക്കുടിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌ത സംഭവത്തിൽ 46 കാരനായ പ്രതി രാമനെ മൂന്നാർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇടമലക്കുടി സ്വദേശിയായ ഇയാൾ സംഭവ ശേഷം ഒളിവിൽ പോയിരുന്നു. ഇടമലക്കുടിയിലെത്തിയ പൊലീസ് മാർച്ച് മാസത്തിലായിരുന്നു പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്.

സംഭവം പുറത്തായതോടെ ഇയാൾക്കെതിരെ മൂന്നാർ പൊലീസ് പോക്‌സോ ആക്റ്റ് ഉൾപ്പെടെ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. നിലവിൽ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ്.

ALSO READ: കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി റിമാൻഡിൽ

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ റിമാൻഡ് ചെയ്‌തു. അമ്പൂരി കാന്താരിവിള കൃഷ്‌ണ ഭവനില്‍ 38 കാരനായ രതീഷിനെയാണ് റിമാൻഡ് ചെയ്‌തത്. ഓഗസ്‌റ്റ്‌ അഞ്ച് ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

വെള്ളറടയില്‍ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിൽ രാവിലെ 8.30 നാണ് സംഭവം നടന്നത്. മണ്ഡപത്തിന്‍കടവ് ജങ്‌ഷന്‍ മുതല്‍ പ്രതി തന്നെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പ്രതിയുടെ ഉപദ്രവം സഹിക്കാതെ വന്നതോടെ പെൺകുട്ടി വിവരം സഹയാത്രക്കാരെയും കണ്ടക്‌ടറെയും അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ടക്‌ടർ ഇടപെട്ട് ബസ് കാട്ടാക്കട പൊലീസ് സ്‌റ്റേഷഷന് മുന്നിൽ നിർത്തിക്കുകയും പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

സമാനസംഭവം കൊല്ലത്തും: കൊല്ലം ചടയമംഗലത്ത് ബസിനുളളിൽ മെഡിക്കൽ വിദ്യാർഥിനി ജൂൺ 26ന് ലൈംഗികാതിക്രമം നേരിട്ടിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. തിരുവല്ല സ്വദേശിയായ സാബു (49) വിനെയാണ് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്.

മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.