ETV Bharat / state

ആറന്മുള ജലോത്സവം; മല്ലപ്പുഴശേരിയും ഇടപ്പാവൂരും ജേതാക്കള്‍

author img

By

Published : Sep 11, 2022, 10:07 PM IST

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്‍റെ ഫൈനല്‍ മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശേരി പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടവും ജേതാക്കളായി. ആകെ 49 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്

Aranmula Boat race  Mallapuzhassery  Edappavur  ആറന്മുള ജലോത്സവം  മല്ലപ്പുഴശേരിയും ഇടപ്പാവൂരും ജേതാക്കള്‍  ആറന്മുള ഉതൃട്ടാതി ജലോത്സവം  ആറന്മുള  ആറന്മുള സത്രക്കടവ്  മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍  Kumamnam Rajasekharan  Anto Antony MP  Saji Cheriyan MLA  ആന്‍റോ ആന്‍റണി എംപി  സജി ചെറിയാന്‍ എംഎല്‍എ
ആറന്മുള ജലോത്സവം; മല്ലപ്പുഴശേരിയും ഇടപ്പാവൂരും ജേതാക്കള്‍

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്‍റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശേരി പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടവും ജേതാക്കളായി. എ ബാച്ചില്‍ കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാം സ്ഥാനത്തും ളാക ഇടയാറന്മുള പള്ളിയോടം നാലാം സ്ഥാനത്തും എത്തി. ബി ബാച്ചില്‍ പുല്ലൂപ്രം പള്ളിയോടം രണ്ടാം സ്ഥാനവും വന്മഴി പള്ളിയോടം മൂന്നാംസ്ഥാനവും നേടി.

ആറന്മുള ജലോത്സവം

എ ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പുന്നംതോട്ടം ഒന്നാം സ്ഥാനത്തും ഇടയാറന്മുള കിഴക്ക് രണ്ടാം സ്ഥാനത്തും ഇടയാറന്മുള മൂന്നാം സ്ഥാനത്തും പ്രയാര്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു. ബി ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പുതുക്കുളങ്ങര പള്ളിയോടം ഒന്നാം സ്ഥാനത്ത് എത്തി. മുതുവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.

പരപ്പുഴ കടവ് മുതല്‍ ആറന്മുള സത്രക്കടവ് വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരം വരുന്ന വാട്ടര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ജലോത്സവത്തില്‍ ആകെ 49 പള്ളിയോടങ്ങളാണ് പങ്കെടുത്തത്. തിരുവല്ല ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണ്ണാനന്ദ ഭദ്രദീപം തെളിച്ചതോടെ ജലോത്സവത്തിന് തുടങ്ങക്കമായി. ജലഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ആന്‍റോ ആന്‍റണി എംപിയും എന്‍എസ്എസ് പ്രസിഡന്‍റ് ഡോ. എം ശശികുമാറും നിര്‍വഹിച്ചു.

മത്സര വള്ളംകളി ഉദ്ഘാടനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. രാമപുരത്ത് വാര്യര്‍ പുരസ്‌കാരം അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് വേണ്ടി മകള്‍ ലക്ഷ്‌മി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി. പള്ളിയോട സേവാ സംഘത്തിന്‍റെ സുവനീര്‍ പാഞ്ചജന്യത്തിന്‍റെ പ്രകാശനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വഹിച്ചു.

പള്ളിയോട ശില്‍പി ചങ്ങംകരി വേണു ആചാരിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍ ആദരിച്ചു. വഞ്ചിപ്പാട്ട് ആശാന്മാരായ കീഴ്‌വന്‍മഴി സോമശേഖരന്‍ നായര്‍, ഇടയാറന്മുള മധുസൂദനന്‍ പിള്ള, മേലുകര ശശിധരന്‍ നായര്‍ എന്നിവരെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ എസ് രാജന്‍ അധ്യക്ഷ വഹിച്ചു.

മുന്‍ എംഎല്‍എമാരായ കെ സി രാജഗോപാലന്‍, എ പത്മകുമാര്‍, കെ ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, എന്‍എസ്എസ് രജിസ്ട്രാര്‍ പി എന്‍ സുരേഷ്, കെ കൃഷ്‌ണന്‍കുട്ടി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്‍റ് സി എസ് ബിനോയ്, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍ തുടങ്ങി നിരവധി ജനപ്രതിനിധികളും മറ്റ് പൗര പ്രമുഖരും ‍ചടങ്ങില്‍ പങ്കെടുത്തു.

പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്‍റ് വര്‍ധിപ്പിക്കും: ആറന്മുള പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്‍റ് അടുത്ത വര്‍ഷം വര്‍ധിപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ആറന്മുള ജലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവോണ തോണിക്കുള്ള ഗ്രാന്‍റിലും വര്‍ധന വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.