പത്തനംതിട്ട: ലോക്ക് ഡൗൺ പരിശോധനക്കിടെ ജില്ലയിൽ രജിസ്റ്റർ ചെയ്‌തത് 454 കേസുകള്‍. 457 പേരെ അറസ്റ്റ് ചെയ്തതായും 388 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ലോക്ക് ഡൗൺ നിയമ ലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്‌ച ഉച്ച മുതല്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിവരെയാണ് പരിശോധന നടത്തിയത്. സമീപ ജില്ലകളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് വാഹന പരിശോധന ശക്തമാക്കി. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇടറോഡുകൾ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പത്തനംതിട്ടയിൽ ലോക്ക് ഡൗൺ പരിശോധന കർശനം; രജിസ്റ്റർ ചെയ്‌തത് 454 കേസുകള്‍ - പത്തനംതിട്ട പൊലീസ്
ചൊവ്വാഴ്‌ച ഉച്ച മുതല്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിവരെ നടത്തിയ പരിശോധനയിൽ 457 പേരെ അറസ്റ്റ് ചെയ്തതായും 388 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു