ETV Bharat / state

അവിശ്വാസം പാസായി; കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം എല്‍.ഡി.എഫിന് - പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത

അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിലെ ജി.ജി ജോണ്‍ മാത്യുവും ലാലു തോമസും പുറത്തായതിനെത്തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കോയിപ്രം ബ്ലോക്ക് കൂടി നഷ്‌ടമായതോടെ ജില്ലയില്‍ യു.ഡി.എഫിന് ബ്ലോക്ക്‌ പഞ്ചായത്ത് ഭരണം പൂർണമായും നഷ്‌ടമായി

അവിശ്വാസം പാസായി; കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം എല്‍.ഡി.എഫിന്

author img

By

Published : Jan 28, 2022, 2:18 PM IST

പത്തനംതിട്ട: കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റായി സി.പി.എമ്മിലെ ശോശാമ്മ ജോസഫ്‌, വൈസ്‌ പ്രസിഡന്‍റായി കോണ്‍ഗ്രസ്‌ വിമതന്‍ ഉണ്ണി പ്ലാച്ചേരി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസിലെ ജി.ജി ജോണ്‍ മാത്യുവും ലാലു തോമസും പുറത്തായതിനെത്തുടര്‍ന്നാണ്‌ വ്യാഴാഴ്ച തെരഞ്ഞെടുപ്പ്‌ നടന്നത്‌.

13 അംഗ ഭരണ സമിതിയില്‍ വിജയിച്ചവര്‍ക്ക്‌ ഏഴ്‌ പേരുടെ പിന്തുണ ലഭിച്ചു. നേരത്തെ യു.ഡി.എഫ്‌ ഏഴ്‌, എല്‍.ഡി.എഫ്‌ ആറ്‌ എന്നിങ്ങനെ ആയിരുന്നു കക്ഷിനില. കോണ്‍ഗ്രസ്‌ അംഗം ഉണ്ണി പ്ലാച്ചേരി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ ഇവര്‍ക്ക്‌ ഏഴ്‌ പേരുടെ പിന്തുണ ലഭിച്ചു.

കോയിപ്രം ബ്ലോക്ക് കൂടി നഷ്‌ടമായതോടെ ജില്ലയില്‍ യു.ഡി.എഫിന് ബ്ലോക്ക്‌ പഞ്ചായത്ത് ഭരണം പൂർണമായും നഷ്‌ടമായി. ഡി.സി.സി അംഗം ഉണ്ണി പ്ലാച്ചേരിയെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.

ALSO READ: ലോകായുക്ത ഓർഡിനനൻസ്; കൂടിയാലോചനയില്ലാത്ത തീരുമാനമെന്ന് കാനം രാജേന്ദ്രൻ

പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് ചെയ്‌ത് വൈസ് പ്രസിഡന്‍റായതിനാണ് നടപടിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. ഈ ലംഘനത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. അധികാരക്കൊതി മൂത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രലോഭന രാഷ്ട്രീയത്തില്‍ വീണുപോയ ഉണ്ണി യു.ഡി.എഫിന്‍റെ ലേബലില്‍ വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.