ETV Bharat / state

മാണിയില്ലാതെ ചരൽക്കുന്ന് ക്യാമ്പ് - pathanamthitta

പാര്‍ട്ടിയിലെ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പ് സെന്‍റര്‍

ഇനി മാണിയില്ലാതെ ചരൽക്കുന്ന് ക്യാമ്പ് സെന്‍റർ
author img

By

Published : Apr 10, 2019, 6:37 PM IST

Updated : Apr 11, 2019, 12:09 PM IST

കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ചത് പത്തനംതിട്ട കോഴഞ്ചേരി ചരൽക്കുന്ന് ക്യാമ്പ് സെന്‍ററാണ്. പാർട്ടിയിലും മുന്നണിയിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ ചരൽക്കുന്നിൽ ക്യാമ്പ് വിളിക്കുമായിരുന്നു കെഎം മാണി. പാര്‍ട്ടിയുടെ നിരവധി പിളർപ്പിനും രാഷ്ട്രീയ സമവാക്യങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കും സാക്ഷ്യം വഹിച്ച ഇടമായിരുന്നു ചരൽക്കുന്ന് ക്യാമ്പ്. 1977-ലെ കേരളാ കോൺഗ്രസിന്‍റെ പിളർപ്പും ഈ ക്യാമ്പില്‍ വെച്ചായിരുന്നു. പാർട്ടിക്കുള്ളിലെ സ്വാധീനത്തിന് കെഎം മാണിയെ സഹായിച്ച പല സംഭവങ്ങൾക്കും വേദിയായത് ഈ കെട്ടിടങ്ങളിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഐക്യമുന്നണിയുമായി അകന്ന മാണി വിഭാഗം യുഡിഎഫിൽ നിന്ന് പുറത്തു പോകാനുള്ള തീരുമാനമെടുത്തത് ചരൽക്കുന്ന് ക്യാമ്പിലാണ്. ഏറ്റവും ഒടുവിൽ നാലു മാസങ്ങൾക്ക് മുമ്പ് ചരല്‍ക്കുന്നില്‍ നടന്ന കേരള കോൺഗ്രസ് എമ്മിന്‍റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് മാണി ആവേശപൂർവ്വം പങ്കെടുത്തത്. ഭക്ഷണപ്രിയനായ മാണി ഇവിടെ എത്തിയാൽ ക്യാമ്പിലെ ആഹാരം ഏറെ ഇഷ്ടപ്പെട്ടിരുന്നതായും ചരൽക്കുന്ന് ക്യാമ്പ് സെന്‍റര്‍ സൂപ്രണ്ട് ബിജു മാത്യൂസ് പറയുന്നു.

ചരൽക്കുന്ന് ക്യാമ്പ് സെന്‍റര്‍ സൂപ്രണ്ട് ബിജു മാത്യൂസ്
മാണിയില്ലാതെ ചരൽക്കുന്ന് ക്യാമ്പ്

Intro:കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്ക് എന്നും വേദിയായ സ്ഥലമാണ് പത്തനംതിട്ടകോഴഞ്ചേരി ചരൽക്കുന്ന് ക്യാമ്പ് സെൻറർ പാർട്ടിയിലും മുന്നണിയിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ ചരൽക്കുന്ന് ക്യാമ്പ് വിളിക്കുമായിരുന്നു കെഎംമാണി.

Body:വാക്കുകൾ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ചിരുന്ന പ്രതിഭാധനനായ കെഎം മാണിയുടെ ഒരു പ്രയോഗമുണ്ട് .വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന്. ഇങ്ങനെ നിരവധി പിളർപ്പിനുum രാഷ്ട്രീയ സമവാക്യങ്ങൾ ക്കും ചൂടേറിയ ചർച്ചകൾക്കും സാക്ഷ്യംവഹിച്ച ഒന്നായിരുന്നു കോഴഞ്ചേരിയിലെ ഈ ചരൽക്കുന്ന് ക്യാമ്പ്. പാർട്ടി സ്ഥാപക ചെയർമാൻ കെഎം ജോർജിനെയും സ്ഥാപക ജനറൽ സെക്രട്ടറി ആർ ബാലകൃഷ്ണപിള്ളയുടെയും പാർട്ടിക്കുള്ളിലെ സ്വാധീനത്തിന് ഒപ്പമെത്താൻ കെഎം മാണിയെ സഹായിച്ച പല സംഭവങ്ങൾക്കും വേദിയായത് ഈ കെട്ടിടങ്ങളിലാണ്. മാത്രവും അല്ല ഭക്ഷണപ്രിയനായ മാണി ഇവിടെ എത്തിയാൽ ക്യാമ്പിലെ ആഹാരം ഏറെ ഇഷ്ടപ്പെട്ടിരുന്നതായും ഇവർ പറയുന്നു.

byte

1977-ലെ ആൻറണി മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്ന ഇ ജോൺ ജേക്കബ് അന്തരിച്ചതിനെത്തുടർന്ന് പത്തനംതിട്ട എംഎൽഎ മന്ത്രി ജോർജ് മാത്യു മന്ത്രിയാകുമെന്ന് ആയിരുന്നു ആദ്യ കണക്കുകൂട്ടൽ. എന്നാൽ സാമുദായിക സന്തുലിതാവസ്ഥ പരിഗണിച്ച് പി എസ് ജോൺ മന്ത്രി ആവുകയായിരുന്നു. ഇതിനുശേഷം ചരൽ കുന്നിൽ നടന്ന ക്യാമ്പിൽ ജോർജ് മാത്യുവിnteyum ടി എസ് ജോണിnteyum അനുയായികൾ തമ്മിൽ സംഘട്ടനം ഉണ്ടാവുകയും പാർട്ടി പിളർപ്പിnte വക്കിലെത്തുകയും ചെയ്തിരുന്നു. അന്ന് ജോർജ് മാത്യുney അനുനയിപ്പിച്ച് പാർട്ടി തീരുമാനത്തിനൊപ്പം നിർത്തിയതും കെഎം മാണിയാണ്. അതും ഈ ചരൽ കുന്നിലെ മറ്റൊരു ചരിത്രം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഐക്യമുന്നണിയുമായി അകന്ന മാണി വിഭാഗം യുഡിഎഫിൽ നിന്ന് പുറത്തു പോകാൻ ഉള്ള തീരുമാനമെടുത്തത് ചരൽക്കുന്ന് നടന്ന ക്യാമ്പിലാണ്.ഏറ്റവും ഒടുവിൽ നാലു മാസങ്ങൾക്ക് മുമ്പ് കേരള കോൺഗ്രസ് എമ്മിന് സംസ്ഥാന നേതൃ ക്യാമ്പിലാണ് മാണി ആവേശപൂർവ്വം പങ്കെടുത്തത്.

Conclusion:muhammed shafi
etv bharat
PATHANAMTHITTA
Last Updated : Apr 11, 2019, 12:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.