കക്കി-ആനത്തോട് ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു - മലയാളം വാര്‍ത്തകള്‍ ലൈവ്
കക്കി-ആനത്തോട് ഡാമിന്‍റെ നാല് ഷട്ടറുകള്‍ 60 സെന്‍റി മീറ്റർ ഉയർത്തി 72 ക്യുമെക്‌സ് ജലമാണ് പമ്പ നദിയിലേക്ക് ഒഴുക്കി വിടുന്നത്.

കക്കി-ആനത്തോട് ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു
പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന്(08.08.2022) രാവിലെ 11 മണിക്ക് തുറന്നു. ഷട്ടര്‍ രണ്ടാണ് ആദ്യം തുറന്നത്. തുടര്‍ന്ന് 11.10ന് മൂന്ന്, 12.45ന് നാല്, ഉച്ചയ്‌ക്ക് ഒന്നിന് ഷട്ടര്‍ ഒന്നും ഘട്ടം ഘട്ടമായി തുറന്നു.
60 സെന്‍റി മീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. നിലവില്‍ 72 ക്യുമെക്‌സ് ജലമാണ് പമ്പ നദിയിലേക്ക് ഒഴുക്കി വിടുന്നത്. കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത് നേരിട്ട് നിരീക്ഷിക്കാന്‍ ജില്ല കലക്‌ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ സ്ഥലത്ത് എത്തിയിരുന്നു.