ETV Bharat / state

കര്‍ക്കടക പൂജ : ശബരിമല നട ഈ മാസം 16 ന് തുറക്കും ; വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനം

നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനം ; ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നാളെ (12.07.2022 ) രാവിലെ 10 മണിമുതല്‍

sabarimala  karakataka pooja  nilaykkal  pathanathitta news  sabarimala news  ശബരിമല  കര്‍ക്കടക പൂജ
കര്‍ക്കടക മാസപൂജ: ശബരിമല നട 16 ന് തുറക്കും;വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനം
author img

By

Published : Jul 11, 2022, 7:42 PM IST

പത്തനംതിട്ട : കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്‌താക്ഷേത്ര നട ജൂലൈ 16-ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിയിക്കും. 16 മുതല്‍ 21 വരെയാണ് മാസപൂജകള്‍ക്കായി നട തുറന്നിരിക്കുക.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്‌ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നാളെ(12.07.2022 ) രാവിലെ 10 മണിമുതല്‍ ആരംഭിക്കും.

കര്‍ക്കടകം ഒന്നിന് പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മറ്റ്പൂജകളും നടക്കും. ഉദയാസ്‌തമയപൂജ, അഷ്‌ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്കാണ് ഹരിവരാസനംപാടി നട അടയ്ക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.