ETV Bharat / state

തിരുവല്ലയിൽ സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി - chain satching

മണിപ്പുഴയിലെ വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരിയായ താര ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം

പത്തനംതിട്ട  Pathanamthitta  സ്കൂട്ടറിൽ  സ്വർണ മാല പൊട്ടിച്ച് കടന്നു  തിരുവല്ല  thiruvalla  crime  chain satching  gold chain
തിരുവല്ലയിൽ സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി
author img

By

Published : Jul 20, 2020, 10:34 PM IST

പത്തനംതിട്ട: സ്കൂട്ടറിലെത്തിയ യുവാവ് ഇരുചക്രവാഹന യാത്രികയായ യുവതിയുടെ രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ മാല പൊട്ടിച്ച് കടന്നു. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ കാവുംഭാഗം ചാത്തങ്കരി റോഡിൽ പോത്തിരിക്കൽപ്പടിക്ക് സമീപമായിരുന്നു സംഭവം. തിരുവല്ല സ്വദേശിനിയായ താരാ സുരേഷിന്‍റെ(40) മാലയാണ് നഷ്ടമായത്.

മണിപ്പുഴയിലെ വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരിയായ താര ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. സംഭവങ്ങളുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്‍റെ പിന്നാലെ ആക്ടീവ സ്കൂട്ടറിലെത്തിയ യുവാവ് താര സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിപ്പിക്കാൻ ശ്രമിക്കുന്നതും പകച്ചു പോയ യുവതിയെ മറികടന്ന് മുമ്പോട്ട് പോയ ശേഷം തിരികെ വന്ന് യുവതിയുടെ മാല പൊട്ടിച്ച് കടക്കുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.